Kerala

യൂത്ത് കോൺഗ്രസ് രംഗത്ത് :യുഡിഎഫ് വിജയത്തിനായി പാലാ മണ്ഡലം യൂത്ത് സ്ക്വാഡ് ഭവന സന്ദർശനം ആരംഭിച്ചു

Posted on

യുഡിഎഫ് വിജയത്തിനായി പാലാ മണ്ഡലം യൂത്ത് സ്ക്വാഡ് ഭവന സന്ദർശനം ആരംഭിച്ചു: യുഡിഎഫ് സ്ഥാനാർത്ഥി അഡ്വക്കേറ്റ് ഫ്രാൻസിസ് ജോർജിന്റെ വിജയത്തിനായി പാലാ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യൂത്ത് സ്‌ക്വാഡ് രൂപീകരിച്ച് ഭവന സന്ദർശനം ആരംഭിച്ചു. യൂത്ത് കോൺഗ്രസ് കെഎസ്‌യു പ്രവർത്തകർ മണ്ഡലത്തിലെ 18 ബൂത്തുകളിലും ഭവന സന്ദർശനം പൂർത്തിയാക്കും.

യൂത്ത് സ്‌ക്വാഡ് പ്രവർത്തന ഉദ്ഘാടനം യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി റോബി ഊടുപുഴയിൽ നിർവഹിച്ചു. യൂത്ത് കോൺഗ്രസ് പാലാ മണ്ഡലം പ്രസിഡൻറ്  കിരൺ മാത്യു അരീക്കൽ അധ്യക്ഷത വഹിച്ചു. യുവജന നേതാക്കളായ ടോണി ചക്കാലയിൽ, തോമാച്ചൻ പുളിന്താനം, ജോസ് ജോർജ്, അലക്സ് കണ്ടനാംപറമ്പിൽ, സാവിയോ മാളിയേക്കൽ, സജോ ജോയ്, പ്രിൻസ് ചെബ്ലായിൽ, അനിൽ ആദപള്ളി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version