മണർകാട് : പോക്സോ കേസിൽ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. അയർക്കുന്നം അമയന്നൂർ പുളിക്കമാക്കൽ ഭാഗത്ത് മാളിയേക്കൽ വീട്ടിൽ (പാമ്പാടി ഭാഗത്ത് വാടകയ്ക്ക് താമസം) മഹേഷ് സോമൻ (34), കൂരോപ്പട ളാക്കാട്ടൂർ ഭാഗത്ത് പുളിക്കൽ വീട്ടിൽ കണ്ണൻ പി (32) എന്നിവരെയാണ് മണർകാട് പോലീസ് അറസ്റ്റ് ചെയ്തത്. ഗൃഹനാഥനെ അന്വേഷിച്ച് കഴിഞ്ഞദിവസം ഉച്ചയ്ക്ക് 02.00 മണിയോടുകൂടി ഗൃഹനാഥന്റെ വീട്ടിലെത്തിയ ഇവർ വീട്ടിൽ തനിച്ചുണ്ടായിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ കയ്യിൽ നോട്ടുബുക്കിൽ അശ്ലീല വാക്കുകൾ എഴുതി പെൺകുട്ടിക്ക് നൽകുകയായിരുന്നു.
പരാതിയെ തുടർന്ന് മണർകാട് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇരുവരെയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. മണർകാട് സ്റ്റേഷൻ എസ്.എച്ച്.ഓ അനൂപ് ജി, എസ്.ഐ ശബാബ് കെ.കെ, സി.പി.ഓ മാരായ അരുൺ, സുബിൻ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.