കടപ്ര : കോയിപ്പുറം പഞ്ചായത്തിലെ ജനങ്ങളെ മുഴുവൻ രോഗികളാക്കുന്ന വിഷ പ്ലാന്റ് അടച്ചുപുട്ടുന്നത് വരെ ജീവൻമരണ പോരാട്ടം നടത്തണമെന്ന ആഹ്വാനം ചെയ്തു സാമൂഹിക പ്രവർത്തകനും NCP ജില്ലാ പ്രസിഡന്റുമായ രഞ്ജിത് P ചാക്കോ അഭിപ്രായപ്പെട്ടു. ബിറ്റുമിൻ പ്ലാൻ്റ് അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് ജനകീയ സമരസമിതി നടത്തിവരുന്ന അനിശ്ചിതകാല സമരത്തിൻ്റെ10-ാം ദിവസത്തെ സത്യാഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമരസമിതി ചെയർമാൻ ബിജു കുഴിയുഴത്തിൽ അധ്യക്ഷത വഹിച്ചു. സമര സമതി നേതാക്കളായ ഉഷാസാരങ്ങധരൻ മാമൻചുണ്ട മണ്ണിൽ പ്രസംഗിച്ചു. 12 വർഷമായി വിഷപ്പുക വമിപ്പിച്ച് കടപ്രയിലെ ജനങ്ങളെ രോഗികളാക്കിയ കുറ്റിക്കാട്ട് ബിറ്റുമിൻ ഹോട്ട് മിക്സിങ് പ്ലാൻ്റ് അടച്ചുപൂട്ടണം എന്ന് ആവശ്യപ്പെട്ടാണ് സമരം ആരംഭിച്ചിരിക്കുന്നത്.