Kerala
തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് വിട്ടുനൽകാത്ത 5 വാഹനം പൊലീസ് പിടിച്ചെടുത്തു
കോട്ടയം: ലോക്സഭ തെരഞ്ഞെടുപ്പിൻ്റെ സ്പെഷൽ പോളിങ് ടീമുകൾക്കായി ഏറ്റെടുത്ത അഞ്ചു വാഹനങ്ങൾ ഡ്യൂട്ടിക്കായി വിട്ടുനൽകാതിരുന്നതിനെ തുടർന്ന് പൊലീസ് പിടിച്ചെടുത്തു. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടറുടെ നിർദ്ദേശത്തെ തുടർന്നാണ് പൊലീസ് നടപടി.
ഒരു വാഹനം പാലാ പൊലീസ് സ്റ്റേഷനിലും രണ്ടെണ്ണം വൈക്കത്തും രണ്ടെണ്ണം തലയോലപ്പറമ്പ് പൊലീസ് സ്റ്റേഷനിലും സൂക്ഷിച്ചിട്ടുണ്ട്. ആർ.ടി.ഒ. മുഖേന തെരഞ്ഞെടുപ്പ് ഡ്യൂട്ടി ആവശ്യത്തിനായി വാഹനങ്ങൾ ഏറ്റെടുത്ത് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ ഉത്തരവ് ഇറക്കിയിരുന്നു. ഉത്തരവ് കൈപ്പറ്റിയിട്ടും വാഹനം വിട്ടുനൽകാത്തതിനെ തുടർന്നാണ് നടപടി. സർക്കാർ നിരക്കിൽ വാടകയ്ക്കാണ് ടാക്സി വാഹനങ്ങൾ ഏറ്റെടുക്കുന്നത്.