പാലാ :കോട്ടയം പാർലമെന്റ് മണ്ഡലം എൽ ഡി എഫ് സ്ഥാനാർഥി തോമസ് ചാഴികാടന്റെ തിരഞ്ഞെടുപ്പ് പ്രചരണാർദ്ധം കേരള കോൺഗ്രസ് എം സംസ്കാരവേദിയുടെ നേതൃത്വത്തിൽ നടത്തുന്ന കലാ ജാഥക്ക് പാലാ നിയോജക മണ്ഡലം കമ്മിറ്റിസ്വീകരണം നൽകി.. നിയോജക മണ്ഡലം പ്രസിഡന്റ് ജയ്സൺ ജോസഫിന്റെ അധ്യക്ഷതയിൽ പാലാ ളാലം പാലം ജംഗ്ഷനിൽ കൂടിയ യോഗത്തിൽ കേരള കോൺഗ്രസ് എം പാലാ നിയോജക മണ്ഡലം പ്രസിഡന്റ് ടോബിൻ കെ അലക്സ് ജാഥാക്യാപ്റ്റൻ സതീശ് ജി യെ ഹാരം അണിയിച്ചു സ്വീകരിച്ചു.
സംസ്കാരവേദി സംസ്ഥാന പ്രസിഡന്റ് ഡോ. വർഗീസ് പേരയിൽ ജില്ലാ പ്രസിഡന്റ് ബാബു ടി ജോൺ, എൽ ഡി എഫ് കൺവീനർ ബാബു കെ ജോർജ്, മുനിസിപ്പൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സാവിയോ കാവുകാട്ട്,മുൻ മുനിസിപ്പൽ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര, മുൻസിപ്പൽകൗണ്സിലർമാരായ ബിജി ജോജോ, മായ പ്രദീപ്, കേരള കോൺഗ്രസ് എം പാലാ മണ്ഡലം പ്രസിഡന്റ് ബിജു പാലൂപടവൻ,.കെ ടി യു സി ജില്ലാ പ്രസിഡന്റ് ജോസ്‌കുട്ടി പൂവേലിൽ, സംസ്കാരവേദി നിയോജക മണ്ഡലം ഭാരവാഹികളായ. മാത്യൂസ് ടി തെള്ളിയിൽ, പി ജെ ആന്റണി, പി ജെ മാത്യു പാലത്തനം, ജെയിംസ് കൊട്ടാരം, ജയ്സൺ മാന്തോട്ടം, ഡോ സാബു ഡി മാത്യു,തുടങ്ങിയവർ അഭിവാദ്യങ്ങൾ അർപ്പിച്ചു സംസാരിച്ചു. തുടർന്ന് നാടൻ പാട്ടും,തെരുവ് നാടകവും അവതരിപ്പിച്ചു.