പാലാ: യു ഡി.ഫ് കോട്ടയം പാർലമെന്റ് മണ്ഡലം സ്ഥാനാർത്ഥി അഡ്വ കെ.ഫ്രാൻസിസ് ജോർജിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം കേരള ഡെമോക്രാറ്റിക് പാർട്ടിയുടെ കലാ ജാഥ നാളെ പാലാ നിയോജക മണ്ഡലത്തിൽ വിവിധയിടങ്ങളിൽ പ്രചാരണം നടത്തും.
മാണി.സി. കാപ്പൻ എം.എൽ എ. നേതൃത്വം നല്കുന്ന കലാ ജാഥയ്ക്ക് വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നല്കും രാവിലെ 7.30 മുതൽ വൈകുന്നേരം 8.30 വരെയാണ് പര്യടനം തലനാട് , മൂന്നിലവ്, മേലുകാവ് , തലപ്പലം, ഭരണങ്ങാനം,കടനാട് പഞ്ചായത്തുകളിലെ വിവിധ കേന്ദ്രങ്ങളിലാണ് ജാഥയെത്തുന്നത് വിവിധ കേന്ദ്രങ്ങളിൽ യു ഡി.ഫ് . നേതാക്കൾ സംസാരിക്കും.
രാവിലെ 7.30 ന് മേലടുക്കത്ത് നിന്നും ആരംഭിക്കുന്ന കലാ ജാഥ വൈകുന്നേരം 8.30 ന് കൊല്ലപ്പള്ളിയിൽ സമാപിക്കും. പര്യടനത്തിൽ രാഷ്ട്രീയ ആക്ഷേപഹാസ്യ പരിപാടികൾ വിവിധ കലാകാരൻമാർ അവതരിപ്പിക്കും.