Kottayam
രാഹുൽഗാന്ധിയുടെ പ്രസംഗം മണി മണി പോലെ മലയാളത്തിലാക്കി യു ഡി എഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജ്
കോട്ടയം :ഇന്ന് കോട്ടയത്ത് രാഹുൽ ഗാന്ധി പ്രസംഗത്തിനായി എത്തിയപ്പോൾ യു ഡി എഫ് നേതാക്കൾക്ക് ഒരേ മനസായിരുന്നു ഒരു കാര്യത്തിൽ;പ്രസംഗം പരിഭാഷ പ്പെടുത്തുന്നത് സ്ഥാനാർഥി ഫ്രാൻസിസ് ജോർജ് തന്നെയാവണം .ജനങ്ങൾക്ക് മനസിലാവുന്ന ലളിതമായ വാക്കുകൾ കൊണ്ട് രാഹുൽഗാന്ധിയുടെ പ്രസംഗം ഫ്രാൻസിസ് ജോർജ് പരിഭാഷപ്പെടുത്തുകയും ചെയ്തു.
കേരളത്തിൽ നിന്നും വിജയിക്കുന്ന അംഗങ്ങൾ പാർലമെന്റിൽ ചെന്നാൽ നിശബ്ദമാവുന്ന അവസ്ഥയ്ക്ക് മാറ്റമുണ്ടാവുന്ന സ്ഥാനാർത്ഥിയാണ് യു ഡി എഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജ്.കഴിഞ്ഞ കാലങ്ങളിലെല്ലാം അദ്ദേഹം കേരളത്തിന്റെ പ്രശ്നങ്ങൾ പാർലമെന്റിൽ ഉന്നയിക്കുകയും ;അന്താരാഷ്ട്ര പ്രശ്നങ്ങളിൽ ഇടപെട്ട് തന്റേതായ വിശകലനങ്ങൾ നടത്തുകയും ചെയ്തിട്ടുള്ളത് പാർലമെന്റ് രേഖകളിൽ രേഖപ്പെടുത്തിയിട്ടുണ്ട് .
ശൈലജാ ടീച്ചറും; എ എ ആരിഫും പി കെ ശ്രീമതിയുമൊക്കെ ഇംഗ്ലീഷ് പ്രസംഗം സമൂഹ മാധ്യമങ്ങളിൽ ട്രോളുകളായി പ്രചരിക്കുമ്പോളാണ് കോട്ടയത്തെ യു ഡി എഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജിന്റെ ആവേശകരമായ ഇംഗ്ലീഷ് തർജ്ജമ ശ്രദ്ധേയം ആവുന്നത്.ആവേശകരമായ തർജ്ജമയ്ക്കു ഹസ്തദാനം നൽകിയാണ് രാഹുൽ ഗാന്ധി വിട പറഞ്ഞത്.