Kerala
തോമസ് ചാഴികാടന്റെ പാലാ മുനിസിപ്പൽ പര്യടനം 20 ന്;റോഡ്ഷോ 5 മണിക്ക് കൊട്ടാരമറ്റത്ത് നിന്നും ആരംഭിക്കും
പാലാ: കോട്ടയം പാർലമെന്റ് എൽ ഡി എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടന്റെ പാലാ മുനിസിപ്പൽ പര്യടനവും റോഡ് ഷോയും 20 ന് നടക്കും.3 ന് ഊരാശാലയിൽ ആരംഭിക്കുന്ന പര്യടനം കേരള കോൺഗ്രസ്സ് ചെയർമാൻ ജോസ് കെ മാണി എം പി ഉദ്ഘാടനം ചെയ്യും. കരേ പ്പാറ, അമ്പാട്ടുവയൽ,പന്ത്രണ്ടാം മയിൽ, ദർശന, തെക്കേക്കര തുടർന്ന് 5 ന് റോഡ് ഷോ കൊട്ടാരമറ്റത്തുനിന്നും ആരംഭിച്ച് ലാളം ജംഗ്ഷനിൽ സമാപിക്കും.
5.45 ന് പര്യടനം ആരംഭിച്ച് ചെത്തിമറ്റം കെ എസ് ആർ റ്റി സി, പരമലക്കുന്ന്, 715 ന് വെള്ളഞ്ചൂര് പര്യടനം സമാപിക്കും. ലാലിച്ചൻ ജോർജ്, അഡ്വ തോമസ് വി റ്റി, ടോബിൻ കെ അലക്സ്, ഷാർളി മാത്യു, ബിജു പാലുപ്പടവൻ, സിബി ജോസഫ്, കെ അജി, പി എൻ പ്രമോദ്, ഗിരീഷ് കെ കെ, കെ എസ് രമേശ് ബാബു, പീറ്റർ പന്തലാനി, ജോസ് കുറ്റിയാനിമറ്റം, എം എസ് ശശിധരൻ, സലിൻ റ്റി ആർ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ പ്രസംഗിക്കും.