Kerala

രാത്രിയിൽ പറമ്പിൽ പെരുമ്പാമ്പിനെ കണ്ടപ്പോൾ മാണീ ഗ്രൂപ്പുകാരൻ വിളിച്ചു ജോസഫ് ഗ്രൂപ്പുകാരൻ ഓടിയെത്തി പെരുമ്പാമ്പിനെ പിടികൂടി

കോട്ടയം :പാലാ :തെരെഞ്ഞെടുപ്പ് കാലമായതിനാൽ രാഷ്ട്രീയക്കാർ  എല്ലാവർക്കും തിരക്കോടു തിരക്ക്.പ്രത്യേകിച്ച്എ കോട്ടയം പാർലമെന്റ്ന്നാ മണ്ഡലത്തിൽ കേരളാ കോൺഗ്രസുകൾ തമ്മിലാണ്ൽ ഏറ്റുമുട്ടുന്നത് എന്ന പ്രത്യേകതയുമുണ്ട്.മാണീ ഗ്രൂപ്പും ;ജോസഫ് ഗ്രൂപ്പും ബദ്ധ ശത്രുതയിലാണെന്നാണ് വയ്പ്പ് .എന്നാൽ  അടിയന്തിര ഘട്ടങ്ങളിൽ ഇവർ ഒന്നിക്കാറുമുണ്ട്.പാനത്തിലും പീനത്തിലും പിന്നെ അപകടങ്ങൾ ഉണ്ടാവുമ്പോഴും ഇവർ ഒറ്റക്കെട്ടാണ്.എല്ലാം കഴിയുമ്പോൾ ഇരുവരും കെട്ടിപിടിച്ചുകൊണ്ട് പറയും… ഇതിലൊക്കെ എന്ത് രാഷ്ട്രീയം.രാഷ്ട്രീയമൊക്കെ അങ്ങനെ കിടക്കും.

കഴിഞ്ഞ ഒക്ടോബറിൽ പാലായിലെ സിപിഎം ന്റെ പ്രധാന പ്രവർത്തകരുടെ ഒരു യോഗം പാലാ സെന്റ് തോമസ് സ്‌കൂളിൽ നടക്കുന്ന സമയം ഒരു പ്രവർത്തകൻ പറഞ്ഞു മാണീ ഗ്രൂപ്പ് കാർക്ക് നമ്മളെ കണ്ടാൽ മിണ്ടാൻ ഓക്കാനമാ ..പക്ഷെ ജോസഫ് ഗ്രൂപ്പുകാരനെയും ;കോൺഗ്രസുകാരനെയും  കണ്ടാൽ അവർ  കുടഞ്ഞിട്ടു സംസാരിക്കും .അവരൊക്കെ എല്ലാ കാലത്തും ഒറ്റക്കെട്ടാ അതറിയാമോ …?

ഇന്നലെ പാലാ നഗരസഭയിൽ അങ്ങനെയൊരു സാഹചര്യം ഒത്തു.മാണീ ഗ്രൂപ്പുകാരനായ തോമസ് പീറ്ററിന്റെ വാർഡിൽ രാത്രി 11 ഓടെയാണ് പെരുമ്പാമ്പിനെ കണ്ടു കൂടിയത്.നാട്ടുകാർ കൗൺസിലറെ വിവരം അറിയിച്ചു.കൗൺസിലർ തോമസ് പീറ്റർ ഉടനെ തന്നെ നിധിൻ സി വടക്കനെ  വിവരം അറിയിച്ചു.വനം വകുപ്പിന്റെ അംഗീകൃത പാമ്പ് സംരക്ഷക സേനാംഗമാണ് നിരവധി പാമ്പുകളെ പിടികൂടിയിട്ടുള്ള നിതിൻ സി വടക്കൻ.ജോസഫ് വിഭാഗം കർഷക യൂണിയന്റെ സംസ്ഥാന സെക്രട്ടറിയുമാണ് നിധിൻ സി വടക്കൻ.ഇലക്ഷൻ പ്രചരണ തിരക്കിനിടയിൽ പാലാ ടൗണിൽ തന്നെയുണ്ടായിരുന്ന നിധിൻ ഉടനെ ഓടിയെത്തി നാട്ടുകാരുടെ സഹായത്തോടെ  പെരുംപാമ്പിനെ പിടിച്ച് നാട്ടുകാർക്ക് ആശ്വാസമേകി.

പാലാ മുൻസിപ്പൽ കൗൺസിലർ തോമസ് പീറ്ററിന്റെ അറിയിപ്പ് പ്രകാരം മാത്തുക്കുട്ടി ചെമ്പകശ്ശേരിയുടെ വീടിന് സമീപമുള്ള ജോസഫ് പുത്തൻപുരയുടെ പറമ്പിൽ നിന്നുമാണ്  നിന്നുമാണ് പെരുംപാമ്പിനെ പിടികൂടിയത്. പാലായിലും പരിസരങ്ങളിൽ നിന്നും പിടികൂടുന്ന പാമ്പുകളെ വണ്ടൻപതാൽ ഫോറസ്റ്റ് ഡിവിഷന് കൈമാറിയ ശേഷം ഇവയെ ഉൾവനത്തിലാണ് വിട്ടയക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top