Kerala
വീടിന് മുന്നില്‍ കാറില്‍ വന്നിറങ്ങവെ അതേ കാറിനടിയില്‍പെട്ട് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്ക് ദാരുണാന്ത്യം
ഹരിപ്പാട്: സുഹൃത്തിനൊപ്പം കാറിൽ സഞ്ചരിച്ച് തിരികെ വീടിന്മുന്നിലെത്തി കാറിൽനിന്നിറങ്ങുന്നതിനിടെ കാൽവഴുതി അതേ കാറിനടിയിലേക്ക് വീണ ഹെൽത്ത് ഇൻസ്പെക്ടർക്ക് കാർ കയറിയിറങ്ങി ദാരുണാന്ത്യം.
ഇടുക്കി ഉപ്പുതറ ഹെൽത്ത് സെന്ററിലെ ഹെൽത്ത് ഇൻസ്പെക്ടർ മുട്ടം വലിയകുഴി നെടുന്തറയിൽ ശ്രീലാലാണ് (50) മരിച്ചത്. ചൊവ്വാഴ്ച രാത്രി 10ഓടെയായിരുന്നു സംഭവം. സുഹൃത്തായ സാബുവിനൊപ്പം കാറിൽ യാത്ര ചെയ്ത ശ്രീലാൽ, വീടിനുമുന്നിൽ എത്തിയപ്പോൾ കാറിൽനിന്ന് പുറത്തിറങ്ങി വാതിൽ അടച്ചു. പെട്ടെന്ന് അദ്ദേഹം കാൽവഴുതി കാറിനടിയിലേക്ക് വീഴുകയായിരുന്നു.
ശ്രീലാൽ വീട്ടിലേക്ക് കയറിയെന്ന് ധരിച്ച് കാറോടിച്ചിരുന്ന സാബു ഇതറിയാതെ കാർ മുന്നോട്ട് എടുത്തപ്പോഴാണ് അപകടം സംഭവിച്ചത്. സംഭവസ്ഥലത്തുതന്നെ ശ്രീലാൽ മരിച്ചു.