Kerala

വീടിന് മുന്നില്‍ കാറില്‍ വന്നിറങ്ങവെ അതേ കാറിനടിയില്‍പെട്ട് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്ക് ദാരുണാന്ത്യം

Posted on

 

ഹ​രി​പ്പാ​ട്: സു​ഹൃ​ത്തി​നൊ​പ്പം കാ​റി​ൽ സ​ഞ്ച​രി​ച്ച് തി​രി​കെ വീ​ടി​ന്​​മു​ന്നി​ലെ​ത്തി കാ​റി​ൽ​നി​ന്നി​റ​ങ്ങു​ന്ന​തി​നി​ടെ കാ​ൽ​വ​ഴു​തി അ​തേ കാ​റി​ന​ടി​യി​ലേ​ക്ക് വീ​ണ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​ക്ക്​ കാ​ർ ക​യ​റി​യി​റ​ങ്ങി ദാ​രു​ണാ​ന്ത്യം.

ഇ​ടു​ക്കി ഉ​പ്പു​ത​റ ഹെ​ൽ​ത്ത് സെ​ന്‍റ​റി​ലെ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ മു​ട്ടം വ​ലി​യ​കു​ഴി നെ​ടു​ന്ത​റ​യി​ൽ ശ്രീ​ലാ​ലാ​ണ് (50) മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി 10ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. സു​ഹൃ​ത്താ​യ സാ​ബു​വി​നൊ​പ്പം കാ​റി​ൽ യാ​ത്ര ചെ​യ്ത ശ്രീ​ലാ​ൽ, വീ​ടി​നു​മു​ന്നി​ൽ എ​ത്തി​യ​പ്പോ​ൾ കാ​റി​ൽ​നി​ന്ന്​ പു​റ​ത്തി​റ​ങ്ങി വാ​തി​ൽ അ​ട​ച്ചു. പെ​ട്ടെ​ന്ന് അ​ദ്ദേ​ഹം കാ​ൽ​വ​ഴു​തി കാ​റി​ന​ടി​യി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു.

ശ്രീ​ലാ​ൽ വീ​ട്ടി​ലേ​ക്ക് ക​യ​റി​യെ​ന്ന് ധ​രി​ച്ച് കാ​റോ​ടി​ച്ചി​രു​ന്ന സാ​ബു ഇ​ത​റി​യാ​തെ കാ​ർ മു​ന്നോ​ട്ട് എ​ടു​ത്ത​പ്പോ​ഴാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ ശ്രീ​ലാ​ൽ മ​രി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version