Kerala
കാഞ്ഞിരപ്പള്ളിയിൽ 25 കിലോയോളം വരുന്ന കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി
കാഞ്ഞിരപ്പള്ളിയിൽ കൂറ്റൻ പെരുമ്പാമ്പിനെ നാട്ടുകാർ പിടികൂടി. നാട്ടുകാരുടെ നേതൃത്വത്തിൽ ശ്രമകരമായാണ് പാമ്പിനെ പിടികൂടിയത്. പെരുമ്പാമ്പിനു ഏകദേശം 10 അടി നീളവും 25 കിലോക്കടുത്ത് തൂക്കവുമുണ്ട്.തുടർന്ന് കാഞ്ഞിരപ്പള്ളി ഫയർ കോഴ്സിനെ വിവരം അറിയിച്ചെങ്കിലും പാമ്പിനെ സൂക്ഷിക്കുവാനുള്ള സ്ഥലമില്ലാത്തതിനാൽ ഇവർ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു.
തുടർന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ ഒന്നരമണിക്കൂറിനു ശേഷം സ്ഥലത്തെത്തി സുരക്ഷിതമായി പാമ്പിനെ കൊണ്ടുപോയി. കേന്ദ്രമന്ത്രി വരുന്നതിനാൽ കാഞ്ഞിരപ്പള്ളി ടൗണിലെ ബഹുനില കെട്ടിടത്തിൽ ഉണ്ടായിരുന്ന തേനീച്ചക്കൂടുകൾ നശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ജോലിയിൽ ഏർപ്പെട്ടതിനാലാണ് വരാൻ വൈകിയതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.പിടികൂടിയ പെരുമ്പാമ്പിനെ എരുമേലി വനത്തിൽ സുരക്ഷിതമായി നിക്ഷേപിക്കും.