Kerala
തീക്കോയിലെ ജനപക്ഷം യൂണിയൻ ഒന്നാകെ കെടിയുസി (എം)ലേക്ക്
തീക്കോയി പഞ്ചായത്തിലെ ജനപക്ഷം യൂണിയൻ പ്രവർത്തകർ ഒന്നാകെ രാജിവെച്ച് ശ്രീ.സണ്ണി അബ്രാഹം മണ്ണാറാത്ത്,സജി ജോസഫ് വടക്കേൽ,ബിനോയി ജോസഫ് ഇലവുങ്കൽ,ലൈജു തോമസ് ദേവികുളത്ത് എന്നിവരുടെ നേതൃത്വത്തിൽ കെ ടി യു സി(എം)ൽ ചേർന്നു.
മുപ്പതോളം ആളുകളാണ് കേരള കോൺഗ്രസ് (എം)ൽ പുതിയതായി അംഗത്വം എടുത്തത്. മണ്ഡലം പ്രസിഡന്റ് ശ്രീ പി.എം സെബാസ്റ്റ്യൻ പുല്ലാട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം അഡ്വ. സെബാസ്റ്റ്യൻ കുളത്തിങ്കൽ എം എൽ എ ഉദ്ഘാടനം ചെയ്തു.
കിൻഫ്ര വീഡിയോ പാർക്ക് ചെയർമാൻ ശ്രീ. ജോർജുകുട്ടി ആഗസ്തി, നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ.സാജൻ കുന്നത്ത്, സംസ്ഥാന കമ്മിറ്റി അംഗം അഡ്വ.ജസ്റ്റിൻ ജേക്കബ് കടപ്ലാക്കൽ, നിയോജകമണ്ഡലം ജന.സെക്രട്ടറി ശ്രീ.ഷോജി അയലുക്കുന്നേല്‍,അമ്മിണി തോമസ് പുല്ലാട്ട്,ബാബു വർക്കി മേക്കാട്ട്,സി.വി ജോസഫ് ചെങ്ങഴശ്ശേരി, ജോസുകുട്ടി കലൂർ,ജോസ് തോമസ് മുത്തനാട്ട്,വർക്കിച്ചൻ മാന്നാത്ത്,ടി കെ ബാലകൃഷ്ണൻ തെക്കേടത്ത്,
അഡ്വ.ഷെൽജി കടപ്ലാക്കൽ,റോഷ്നി ടോമി മുഖാലയിൽ,ജോസുകുട്ടി വെട്ടിക്കൽ,ഷീൻ കണിയാംകുന്നേൽ,നോബി ഡോമിനിക് കടങ്കാവിൽ,ജോജോ പുന്നപ്ലാക്കൽ, തങ്കച്ചൻ മുഖാല,ജോബി മുതലക്കുഴി,റോബി പുറപ്പന്താനം, ഷാജി ചെരുവിൽ, ജയചന്ദ്രൻ തെക്കേടത്ത്, അജേഷ് പേരാമ്പ്രത്ത്,പി എം ജോസഫ് പള്ളിക്കുന്നേൽ തുടങ്ങിയവർ പ്രസംഗിച്ചു.