India
പൊലീസുകാരെ മീശ പിരിച്ച് ഭീഷണിപ്പെടുത്തിയ യുവാവിനെ പിടികൂടി പരസ്യമായി മാപ്പ് പറയിച്ച് പൊലീസ്.
പൊലീസുകാരെ മീശ പിരിച്ച് ഭീഷണിപ്പെടുത്തിയ യുവാവിനെ പിടികൂടി പരസ്യമായി മാപ്പ് പറയിച്ച് പൊലീസ്.ഗുണ്ടാനേതാവ് സോന്ത സർദാറിന്റെ മകൻ കരൺജീത് സിംഗാണ് പരസ്യമായി മാപ്പ് പറഞ്ഞത് .മധ്യപ്രദേശിലെ ഇൻഡോറിലെ ഖജ്‌രാന മേഖലയിലാണ് സംഭവം.പ്രതി സഞ്ചരിച്ച കാർ കഴിഞ്ഞ ദിവസം സിഗ്നൽ തകർത്തിരുന്നു.ഇത് കണ്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന കോൺസ്റ്റബിൾ ഇയാളെ തടഞ്ഞു. ഇതിൽ രോഷാകുലനായ യുവാവ് പോലീസുകാരെ അസഭ്യം പറയുകയും , മീശ പിരിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു.
തുടർന്ന് പോലീസ് ഇയാളെ പിടികൂടി .എന്നാൽ കേസ് രജിസ്റ്റർ ചെയ്ത വിവരം അറിഞ്ഞതോടെ യുവാവ് അവിടെ നിന്നും രക്ഷപ്പെട്ടു.പിന്നീട് ഉന്നത പോലീസ് ഉദ്യോഗസ്ഥർ ഇടപെട്ടതോടെ വീണ്ടും പ്രതിയെ പിടികൂടുകയായിരുന്നു.പൊലീസുകാരോട് മീശ പിരിച്ച് വെല്ലുവിളിച്ച സ്ഥലത്തേക്കാണ് പ്രതിയെ കൊണ്ടുപോയത്. തുടർന്ന് താൻ ഇനി ഇത്തരം കാര്യങ്ങൾ ആവർത്തിക്കില്ലെന്ന് പറഞ്ഞ് പരസ്യമായി മാപ്പ് പറയിക്കുകയായിരുന്നു .