പാലാ: കഴിഞ്ഞ അര നൂറ്റാണ്ടായി പാലായുടെ തിലകക്കുറിയായി വാഴുന്ന പാലാ അമലോത്ഭവ കപ്പേളയുടെ പുനരുദ്ധാരണ ജോലികൾക്ക് ഇന്ന് രാവിലെ പ്രാർത്ഥനയോടെ തുടക്കം കുറിച്ചു.
കഴിഞ്ഞ അരനൂറ്റാണ്ട് കാലം തലയെടുപ്പോടെ നില കൊള്ളുന്ന പാലാക്കാരുടെ വിശ്വാസ ഗോപുരത്തിന് അരനൂറ്റാണ്ട് കാലമായി പുനരുദ്ധാരണ ജോലികൾ നടത്തിയിരുന്നില്ല. കല്ലുകൊണ്ട് പണിതിട്ടുള്ള ഈ പള്ളിയിലെ കല്ലുകൾ തമ്മിൽ യോജിപ്പിച്ചിരുന്ന സുർക്കി കൂട്ടുകൾക്ക് വിള്ളലുകൾ കണ്ടുതുടങ്ങിയിരുന്നു. ആദ്യം മുകൾഭാഗം മുതൽ ശക്തിയേറിയ മിഷ്യൻ ഉപയോഗിച്ചുള്ള കഴുകൽ ആണ് നടക്കുന്നത്. അതിന് ശേഷം സുർക്കിയിടലും ,അനുബന്ധ പുനരുദ്ധാരണ ജോലികളും നടക്കും.
ബിജി അഗസ്റ്റിൻ്റെ നേതൃത്വത്തിലുള്ള പുത്തുരാൻ കമ്പനിയാണ് മെയിൻറനൻസ് ജോലികൾ ഏറ്റെടുത്ത് നടത്തുന്നത്.ഉയരം കൂടിയ പള്ളികളും ,അമ്പലങ്ങളും ആശുപത്രികളുടെയും നിർമ്മാണ ,പുനരുദ്ധാരണ ജോലി കളും ഏറ്റെടുത്ത് നടത്തിയിട്ടുള്ളവരാണ് പുത്തുരാൻ കമ്പനി
രാവിലെ ജൂബിലി കപ്പേളയിൽ നടന്ന ലളിതമായ പ്രാർത്ഥനാ ചടങ്ങുകൾക്ക് കത്തീഡ്രൽ പള്ളി വികാരി ഫാദർ ജോസ് കക്കല്ലിൽ, ളാലം പഴയ പള്ളി വികാരി ഫാദർ ജോസഫ് തടത്തിൽ ,ളാലം പുത്തൻപള്ളി വികാരി ജോർജ് മൂലേച്ചാലിൽ;ഫാദർ ജോസഫ് ചീനോപറമ്പിൽ;ഫാദർ ജോർജ് ഈറ്റയ്‌ക്കക്കുന്നേൽ;ഫാദർ ജോർജ് ഒഴുകയിൽ; രാജീവ് കൊച്ചുപറമ്പിൽ;രാജേഷ് പാറയിൽ;ജോഷി വട്ടക്കുന്നേൽ;വർക്കിച്ചൻ മുള്ളനാനിയിൽ;അലക്‌സാണ്ടർ മുളയ്ക്കൽ;റോയി ഉപ്പൂട്ടിൽ;തോമസ് മേനാംപറമ്പിൽ;ജോയി പുളിക്കൽ;ടോമി പാനായിൽ എന്നിവർ നേതൃത്വം നൽകി.