പാലാ :കയർ കൈത്തറി;ഹെഡ് ലോഡ്;ആർട്ടിസാൻസ് മേഖലകളെ സംരക്ഷിക്കാൻ നിയമങ്ങൾ പാസാക്കി ഫണ്ടും അനുവദിച്ച തൊഴിലാളി സംരക്ഷക സർക്കാരിനെ സംരക്ഷിക്കാം തൊഴിലാളികൾ ഒറ്റക്കെട്ടായി മുന്നോട്ടു വരുന്ന കാഴ്ച ശുഭകരമെന്ന് കേരളാ കോൺഗ്രസ് ചെയർമാൻ ജോസ് ഇ കെ മാണി.
എൽ.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ചാഴിക്കാടന്റെ തിരഞ്ഞെടുപ്പ് വിജയത്തിനായി പാലായിൽ എൽ.ഡി.എഫ് സംയുക്ത തൊഴിലാളി സംഗമം ( CITU, KTUC(M), AITUC ) ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ജോസ് കെ മാണി.
ജോസുകുട്ടി പൂവേലിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ഷാർളി മാത്യു, പാലാ മുനിസിപ്പൽ ചെയർമാൻ ഷാജു തുരുത്തൻ, അഡ്വ. പി. ആർ. തങ്കച്ചൻ, ടോബിൻ. കെ. അലക്സ്, പി.എൻ പ്രമോദ്, കെ. ജി മോൻസ് തുടങ്ങിയവർ പ്രസംഗിച്ചു.