Kerala
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ നിർമ്മിച്ച് നൽകിയ ഭവനത്തിന്റെ കൂദാശ നടത്തപ്പെട്ടു
പത്തനംതിട്ട ചിറ്റാറിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു കൊലപ്പെടുത്തിയ പി.പി. മത്തായിയുടെ കുടുംബത്തിന് പരിശുദ്ധ കാതോലിക്കാ ബാവാ തിരുമേനിയുടെ നിർദ്ദേശ പ്രകാരം മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ നിർമ്മിച്ച് നൽകിയ ഭവനത്തിന്റെ കൂദാശ നടത്തപ്പെട്ടു.
അഭി. കുര്യാക്കോസ് മാർ ക്ലിമീസ് വലിയ തിരുമേനി, അഭി. എബ്രഹാം മാർ സെറാഫിം തിരുമേനി എന്നിവർ ഭവന കൂദാശയ്ക്ക് മുഖ്യകാർമ്മികത്വം വഹിക്കുകയും, വെരി റവ. ബസലേൽ റമ്പാൻ, ഭദ്രാസന സെക്രട്ടറി റവ ഫാ ടൈറ്റസ് ജോർജ്, ഫാ സാം പി ജോർജ് തുടങ്ങിയവർ സഹകാർമ്മികത്വം വഹിച്ചു.