Kerala

ഐമ 6-ാം വർഷത്തെ വിഷു ആഘോഷ പരിപാടി സംഘടിപ്പിച്ചു

 

മൂവാറ്റുപുഴ :ഐമ ആറാം വർഷത്തെ വിഷു ആഘോഷ പരിപാടി മൂവാറ്റുപുഴ നാസ് ഓഡിറ്റോറിസിൽ വെച്ച് അതിഗംഭീരമായി ആഘോഷിച്ചു .മൂവാറ്റുപുഴ പോലീസ് സി .ഐ .  അരുൺ ഉദ്ഘാടനം നിർവഹിച്ചു . ഗ്ലോബൽ പീസ് ഫൗണ്ടേഷൻ ഫൗണ്ടറും , പ്രസിദ്ധ ചാരിറ്റി പ്രവർത്തകയും ,സിനി ആർട്ടിസ്റ്റും ആയ സോണിയ മൽഹർ മുഖ്യ അതിഥിയായിയും അസോസിയേഷൻ ഫൗണ്ടറും നാഷണൽ ജനറൽ സെക്രട്ടറിയുമായ  എയ്ഞ്ചൽ വർഗീസിന്റെ അധ്യക്ഷതയിൽ കേരളത്തിലെ നിരവധി കലാകാരന്മാർപങ്കെടുക്കുകയും ചെയ്തു . തുടർന്ന് അയ്മയുടെ വിഷുക്കൈനീട്ടം എല്ലാ കലാകാരന്മാർക്കും നൽകി . തുടർന്ന് വിഷു സദ്യയും , നിർധന കുടുംബങ്ങൾക്ക് കിറ്റ് വിതരണവും ചെയ്തു കൂടാതെ കലാകാരന്മാരുടെയും നിരവധി പ്രോഗ്രാമുകളും സംഘടിപ്പിച്ചു .

AlAMMA നാഷണൽ പ്രസിഡൻറ്  ഷാജി സി .കെ .ഐമ നാഷണൽ ഖജാൻജി അനില എം കൃഷ്ണൻ, കേരള സ്റ്റേറ്റ് ചെയർമാൻ പ്രശാന്ത് (അണ്ണൻ ) പാലാ , വിജയൻ മുരുക്കുംപുഴ കേരള സ്റ്റേറ്റ് എക്സിക്യൂട്ടീവ് ഡയറക്ടർ , നീന തിരുവനന്തപുരം ജില്ലാ പ്രസിഡൻറ് , വൈസ് പ്രസിഡണ്ട് രാജഗോപാൽ ,സെക്രട്ടറി ജയലക്ഷ്മി , സുമ ജോയിൻ സെക്രട്ടറി, എക്സിക്യൂട്ടീവ് ഡയറക്ടർ ,എന്നിവർ കേരളത്തിലെ എല്ലാ കലാകാരന്മാർക്കും ആശംസ അറിയിച്ചു.പ്രോഗ്രാം ഡയറക്ടർ അനില , ജിറ്റി , ബിനുകുമാർ, ഷിജി റോയ് , എല്ലാവർക്കും നന്ദി അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top