പാലാ :ആം ആത്‌മീ പാർട്ടിയുടെ വേദിയിൽ കേരളാ കോൺഗ്രസുകൾക്കു എന്ത് കാര്യം.പക്ഷെ ഇന്നലെ നടന്ന പാലാ കൊട്ടാരമറ്റത്ത് നടന്ന ആം ആദ്‌മി പാർട്ടിയുടെ ധർണ്ണ സമരത്തെ അഭിവാദ്യം ചെയ്യാൻ ഇരു കേരളാ കോൺഗ്രസുകളുടെയും പാലാ നിയോജക മണ്ഡലം പ്രസിഡണ്ട് മാർ ഓടിയെത്തി.മൂവരും ഇന്ത്യ മുന്നണിയിലെ അംഗങ്ങളാണെങ്കിലും ഈയിടെ ആം ആദ്മി പാർട്ടി കൈക്കൊണ്ട തീരുമാനങ്ങളാണ് ഇരു കേരള കോൺഗ്രസുകളേയും ആകര്ഷിച്ചിട്ടുള്ളത്.കേരളത്തിൽ ലോക്സഭാ തെരെഞ്ഞെടുപ്പിൽ മത്സരിക്കാനില്ല.സ്ഥാനാർത്ഥികളുടെ മെച്ചം നോക്കി വോട്ടു ചെയ്യുമെന്നുള്ള തീരുമാനത്തിലാണ് ഇരു കേരളാ കോൺഗ്രസുകൾ ആകൃഷ്ടരായിട്ടുള്ളത്.കഴിഞ്ഞ ലോക്സഭാ തെരെഞ്ഞെടുപ്പിൽ കാൽ ലക്ഷം വോട്ടിനു മുകളിൽ ലഭിച്ചിട്ടുള്ള എ എ പി യുടെ വോട്ടുകൾ ഈ തെരെഞ്ഞെടുപ്പിൽ ഇരു മുന്നണികൾക്കും നിർണ്ണായകമാണ് .
അത് കൊണ്ടാണ് കേരളാ കോൺഗ്രസ് മാണീ വിഭാഗത്തിന്റെ നിയോജക മണ്ഡലം പ്രസിഡണ്ട് ടോബിൻ കെ അലക്‌സും;ജോസഫ് വിഭാഗം പ്രസിഡണ്ട് ജോർജ് പുളിങ്കാടും എ എ പി വേദിയിൽ ഓടിയെത്തിയത്.ദൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ജയിലിലാക്കിയ ബിജെപി യുടെ പ്രതിപക്ഷ നിഗ്രഹത്തിനെതിരെ ഇരു കേരളാ കോൺഗ്രസുകളും ആഞ്ഞടിച്ചു.തങ്ങൾ വിജയിച്ചാൽ ഡൽഹിയിൽ അരവിന്ദ് കെജ്‌രിവാളിനെ അന്യായമായി തടങ്കലിൽ വച്ചിരിക്കുന്നതിനെ പാർലമെന്ററിൽ ആഞ്ഞടിക്കുമെന്നാണ് ഇരു കേരളാ കോൺഗ്രസ് നേതാക്കളും അഭിപ്രായപ്പെട്ടത് .
ആംആദ്മി പാര്‍ട്ടി നടത്തിയ ധര്‍ണ്ണ സമരം ജില്ല പ്രസിഡണ്ട് ജോയി ആനിത്തോട്ടം ഉള്‍ഘാടനം ചെയ്ത .നിയോജക മണ്ഡലം പ്രസിഡണ്ട് ജേക്കബ്ബ് തോപ്പില്‍ അദ്ധൃക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ജാന്‍സി കുര്യാക്കോസ് ,മണ്ഡലം സെക്രട്ടറി ബിനു മാതൃസ് , ട്രഷറര്‍ രാജൂ താന്നിക്കല്‍ ,മുനിസിപ്പല്‍ മണ്ഡലം പ്രസിഡണ്ട് ജോയി കളരിക്കല്‍ ,ജോണി ഇലവനാല്‍ ,ജില്ല വൈസ് പ്രസിഡണ്ട് റോയി വെള്ളരിങ്ങാട്ട് ,യു. ഡി. എഫ്. കണ്‍വീനര്‍ ജോര്‍ജ് പുളിങ്കാട് ,എല്‍ .ഡി.എഫ് .നിയോജക മണ്ഡലം പ്രസിഡണ്ട് ടോബിന്‍ അലക്സ്;യൂത്ത് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡണ്ട് ഡിജു സെബാസ്ററ്യൻ എന്നിവര്‍ പ്രസംഗിച്ചു .