കോട്ടയം ഏറ്റുമാനൂരിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ യാത്രക്കാരനെ കടിച്ചത് പാമ്പ് തന്നെയെന്ന് സ്ഥിരീകരിച്ചു. മധുര- ഗുരുവായൂര്‍ എക്സ്പ്രസിൽ ഇന്ന് രാവിലെയാണ് സംഭവം നടന്നത് . മധുര സ്വദേശി കാര്‍ത്തിയ്ക്കാണ് കടിയേറ്റത്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് യുവാവാവിനെ പ്രവേശിപ്പിച്ചത്. പരിശോധന നടത്തി ബോഗി സീല്‍ ചെയ്തു.അതേസമയം, ട്രയിനിൽ എങ്ങനെ പാമ്പു കയറിയെന്ന് വിശദീകരിക്കാൻ റെയിൽവേ തയാറായിട്ടില്ല.
കടിച്ചത് പാമ്പാണോ എലിയാണോ എന്ന കാര്യത്തിൽ റെയിൽവേയും ആർപിഎഫും ആദ്യം സംശയം പ്രകടിപ്പിച്ചെങ്കിലും ട്രയിനിൽ പാമ്പിനെ കണ്ടെന്ന് സഹയാത്രക്കാർ പറഞ്ഞു .ഗുരുവായൂരിൽ ട്രെയിൻ നിർത്തിയിട്ടിരുന്ന സമയത്ത് പാമ്പ് കയറിയതാകാം എന്നാണ് റെയിൽവേ ഉദ്യോഗസ്ഥർ അനൗദ്യോഗികമായി നൽകുന്ന വിശദീകരണം . എന്നാൽ ട്രെയിൻ യാത്രക്കാരുടെ സുരക്ഷിതത്വത്തിൻ്റെ കാര്യത്തിൽ ഗുരുതരമായ ആശങ്ക ഉയർത്തുന്ന സംഭവമാണ് ഉണ്ടായിരിക്കുന്നത്. പാമ്പുകടിയേറ്റ യുവാവിന്റെ ആരോഗ്യ നിലയിൽ കാര്യമായ പ്രശ്നങ്ങൾ ഇല്ലെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം.
അതേസമയം സമൂഹ മാധ്യമങ്ങളിൽ റയിൽവേ അധികൃതര്ഡ്ഫെ അനാസ്ഥക്കെതിരെ ട്രോളുകളും നിറയുന്നുണ്ട്.റെയിൽവേ അധികൃതർ പാമ്പിനെയല്ല അരീ കൊമ്പനെ വരെ ബോഗിയിൽ കയറ്റിയാലും അത്ഭുതപ്പെടാനില്ല എന്നാണ് ആക്ഷേപ ഹാസ്യം വിമർശനം .