തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അഭിഷേക് ബാനർജിയുടെ ഹെലികോപ്ടറില്‍ ആദായനികുതി വകുപ്പ് പരിശോധന നടത്തിയെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു. ഹെലികോപ്ടറില്‍ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ലെന്നും നിരാശരായ സംഘം ദീർഘനേരം ഹെലികോപ്ടർ പിടിച്ചിട്ടുവെന്നും തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു.
അഭിഷേക് ബാനർജിയുടെ സുരക്ഷ ഉദ്യോഗസ്ഥരോട് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ തട്ടിക്കയറിയെന്നും ചിത്രികരിച്ച ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്യിപ്പിച്ചെന്നും ടി എം സി നേതാക്കൾ പറഞ്ഞു. ബി ജെ പി രാജ്യത്തും ബംഗാളിലും പരാജയ ഭീതിയില്ലാണെന്നും തൃണമൂല്‍ കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.