India
ഒമാനിലെ ഖസബിലുണ്ടായ ബോട്ട് അപകടത്തിൽ കോഴിക്കോട് സ്വദേശികളായ 2 കുട്ടികൾക്ക് ദാരുണാന്ത്യം
മസ്കറ്റ്: ഒമാനിലെ ഖസബിലുണ്ടായ ബോട്ട് അപകടത്തിൽ കോഴിക്കോട് സ്വദേശികളായ 2 കുട്ടികൾക്ക് ദാരുണാന്ത്യം. പുള്ളാവൂര്‍ സ്വദേശികളായ കുടുംബം സഞ്ചരിച്ചിരുന്ന സ്പീഡ് ബോട്ടാണ് അപകടത്തില്‍ പെട്ടത്.
ഇവരുടെ മക്കളായ ഹൈസം (ഏഴ്), ഹാമിസ് (നാല്) എന്നിവരാണ് മരണപ്പെട്ടത്. അപകടത്തിൽ നിന്ന് കുട്ടികളുടെ മാതാപിതാക്കള്‍ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. ശനിയാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്.