Kerala

ചക്ക പറിക്കുന്നതിനിടെ പ്ലാവില്‍ നിന്ന് വീണ് യുവാവ് മരിച്ചു;തോട്ടിയില്‍ ഘടിപ്പിച്ച കത്തി ദേഹത്തേക്ക് വീണ്‌ നിലതെറ്റി താഴെ വീഴുകയായിരുന്നു

Posted on

കോഴിക്കോട്: ചക്ക പറിക്കുന്നതിനിടെ പ്ലാവില്‍ നിന്ന് വീണ് യുവാവ് മരിച്ചു.കൊടുവള്ളിയിലാണ് സംഭവം.കൊടുവള്ളി ഒതയോത്ത് കണക്കനാംകുന്നുമ്മല്‍ സി.വി. ബഷീർ (39) ആണ് മരിച്ചത്.

പ്ലാവില്‍ കയറിയ ശേഷം തോട്ടി ഉപയോഗിച്ച്‌ ചക്ക പറിക്കുന്നതിനിടെ തോട്ടിയില്‍ ഘടിപ്പിച്ച കത്തി ദേഹത്തേക്ക് വീഴുകയായിരുന്നു. ഇതോടെ നില തെറ്റിയ ബഷീർ താഴേക്ക് വീണു. ഉടൻതന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version