പാലാ :എൽ ഡി എഫ് സ്ഥാനാർഥി തോമസ് ചാഴിക്കാടന്റെ വിനയവും വികസന തല്പരതയും വോട്ടായി മാറുമെന്ന് കേരളാ കോൺഗ്രസ്സ് ചെയർമാൻ ജോസ് കെ മാണി.പാലാ കത്തീഡ്രൽ പള്ളിയിലെ സ്വകാര്യ ചടങ്ങിൽ സംന്ധിച്ചപ്പോൾ കോട്ടയം മീഡിയയോട് സംസാരിക്കുകയായിരുന്നു ജോസ് കെ മാണി .
വികസന കാഴ്ചപ്പാടിൽ കേരളത്തിലെ എല്ലാ എം പി മാരെയും പിറകിലാക്കിയത് നാടിനോടും നാട്ടാരോടുമുള്ള വിധേയത്വമാണ് വെളിവാക്കുന്നത്.ഒരു എംപി ക്കു നൂറു ശതമാനവും എം പി ഫണ്ട് വിനിയോഗിക്കണമെങ്കിൽ ഭഗീരഥ പ്രയത്നം തന്നെ വേണ്ടിവരും.പേപ്പർ വർക്കുകളുടെ ഗതി വിഗതികൾ സ്പീഡ് അപ്പ് ആക്കുന്നതിനു എം പി യുടെ ആഫീസ് മാതൃകാപരമായ നടപടിയാണ് സ്വീകരിച്ചിട്ടുള്ളത് .അതുകൊണ്ടാണ് കേരളത്തിൽ തന്നെ ഒന്നാമനാകാൻ ചാഴികാടന് കഴിഞ്ഞിട്ടുള്ളത്.
ആർക്കും ഏതു സമയത്തും സമീപിക്കാവുന്ന മാതൃകാ പൊതു പ്രവർത്തകനായി അദ്ദേഹം മാറിയിട്ടുള്ളത് കേരളാ കോൺഗ്രസിന്റെ തന്നെ വിശ്വാസ്യതയും ;ജനകീയതയുമാണ് ഉയർത്തി പിടിച്ചിട്ടുള്ളത്.കേരളാ കോൺഗ്രസിന്റെ 5 എം എൽ എ മാരുമിന്ന് അവരുടെ മണ്ഡലങ്ങളിലെ ജനകീയരായി തീർന്നത് കേരളാ കോൺഗ്രസ് പിന്തുടർന്ന് വരുന്ന കനകീയതയുടെ പ്രതിരൂപമാണ് വ്യക്തമാക്കുന്നതെന്നും ജോസ് കെ മാണി കൂട്ടിച്ചേർത്തു.ഉജ്ജ്വല വിജയമാണ് കേരളത്തിൽ എൽ ഡി എഫിന് ഉണ്ടാവുക.അതിന്റെ ഭാഗമായി കോട്ടയത്തും അഭിമാനാർഹമായ വിജയമാണ് വരുന്നതെന്ന് ജോസ് കെ മാണി കോട്ടയം മീഡിയയോട് പറഞ്ഞു .