Kerala
പാലാ ഇടനാട്ടുകാവ് ഭഗവതി ക്ഷേത്രത്തിലെ അശ്വതി, ഭരണി മഹോൽസവത്തോടനുബന്ധിച്ച് നടന്ന കുംഭകുട ഘോഷയാത്ര ഭക്തി സന്ദ്രമായി
പാലാ ഇടനാട്ടുകാവ് ഭഗവതി ക്ഷേത്രത്തിലെ അശ്വതി, ഭരണി മഹോൽസവത്തോടനുബന്ധിച്ച് നടന്ന കുംഭകുട ഘോഷയാത്ര ഭക്തി സന്ദ്രമായി. ഉൽസവത്തോടനുബന്ധിച്ച് നടന്ന സമൂഹ പറയിലും നിരവധി ഭക്തജനങ്ങൾ പങ്കാളികളായി. ചൊവ്വ, ബുധൻ ദിവസങ്ങളിലായാണ് ഇടനാട്ടുകാവിലമ്മയുടെ ഈ വർഷത്തെ അശ്വതി, ഭരണി മഹോൽസവം ഭക്തിപൂർവ്വം ആഘോഷിച്ചത്.
ഉൽസവ സമാപന ദിവസമായ ബുധനാഴ്ച രാവിലെ പതിവ് ക്ഷേത്ര ചടങ്ങുകൾക്ക് ശേഷം കുംഭകുടം പൊടിയാടൽ നടന്നു. തുടർന്ന് ഇടനാട് കാണിക്ക മണ്ഡപം ജംഗ്ഷനിലേക്ക് എഴുന്നള്ളിപ്പും പാറത്തോട് ജംഗ്ഷനിൽ സമൂഹ പറയും നടന്നു. തുടർന്ന് നടന്ന കുംഭകുടഘോഷയാത്രയും വർണ്ണാഭമായി. കൊട്ടക്കാവടിയും, ആട്ടക്കാവടിയും, വാദ്യമേളങ്ങളും താലപൊലിയുമെല്ലാം കുംഭ കുടഘോഷയാത്രയുടെ മനോഹാരിത വർധിപ്പിച്ചു
കുംഭ കുട അഭിഷേകത്തെ തുടർന്ന് ചതു: ശ്ശത പ്രസാദ വിതരണവും നടന്നു .കുളമാക്കിൽ പാർത്ഥസാരഥി ദേവിയുടെ പൊന്നിൻ തിടമ്പേറ്റി. സമൂഹ പറയിലും, ഘോഷയാത്രയിലും ചതു: ശതപ്രസാദ വിതരണത്തിലും നിരവധി ഭക്ത ജനങ്ങൾ പങ്കാളികളായി