കോട്ടയം. പി.എം മാത്യു എക്സ്.എം.എല്‍.എ കഴിഞ്ഞ ഒരു വര്‍ഷമായി കേരള കോണ്‍ഗ്രസ് (എം) ല്‍ സജീവമല്ലെന്ന് കേരളാ കോണ്‍ഗ്രസ് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ മുന്‍പ് ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന സ്റ്റിയറിംഗ് കമ്മറ്റി യോഗം അദ്ദേഹത്തിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കേരളാ കോണ്‍ഗ്രസ് (എം) ന്റെ ഒരു യോഗങ്ങളിലും അദ്ദേഹത്തെ പങ്കെടുപ്പിച്ചിട്ടില്ല. പാര്‍ട്ടിയുടെ ഒരു പൊതുവേദിയിലും അദ്ദേഹത്തിന്റെ സാനിധ്യം ഉണ്ടായിട്ടുമില്ല. യു.ഡി.എഫിന് അകത്തും പ്രത്യേകിച്ച് കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലും ഉണ്ടായിട്ടുള്ള അസംതൃപ്തി മറനീക്കി പുറത്തുവന്നതിന്റെ ജാള്യത മറക്കാനാണ് ഇത്തരം തെറ്റായ വാര്‍ത്തകള്‍ നല്കി കൊണ്ടിരിക്കുന്നതെന്നും സ്റ്റീഫന്‍ ജോര്‍ജ് ചൂണ്ടിക്കാട്ടി