Kerala
കേരളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പ്രസാദ് ഉരുളികുന്നം കേരളാ കോൺഗ്രസിൽ നിന്നും രാജിവച്ചു
കോട്ടയം :കേരളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പ്രസാദ് ഉരുളികുന്നം കേരളാ കോൺഗ്രസിൽ നിന്നും രാജിവച്ചു.പാർട്ടി എക്സിക്യൂട്ടിവ് ചെയർമാൻ മോൻസ് ജോസഫിൻ്റെ ഏകാധിപത്യ നടപടികളിൽ പ്രതിഷേധിച്ചാണ് പ്രസാദ് രാജി വച്ചിരിക്കുന്നത്. പാർട്ടിയിൽ ജനാധിപത്യം ഇല്ലെന്നാക്കി തൻ്റെ ഏകാധിപത്യ മാണ് മോൻസ് ജോസഫ് നടപ്പിലാക്കുന്നത് എന്നും പ്രസാദ് ഉരളിക്കുന്നം പറഞ്ഞു.
മോന്സിന്റെ ഏകാധിപത്യ പ്രവണതകളെ കുറിച്ച് തുടക്കത്തിലേ തന്നെ തൊടുപുഴ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടെങ്കിലും അവർ ഇക്കാര്യത്തിൽ അഴകൊഴമ്പൻ നടപടിയാണ് സ്വീകരിച്ചിരുന്നത്.എല്ലാവരെയും മോൻസ് ജോസെഫിന്റെ കൈകളിലേക്ക് ഇട്ടു കൊടുക്കുന്ന നടപടിയായെ ഇതിനെ കാണുവാൻ സാധിക്കൂ.യു ഡി എഫിൽ വിലപേശൽ ശക്തി കേരളാ കോൺഗ്രസിന് ഇല്ലാതായെന്നും പ്രസാദ് പറഞ്ഞു.
ഏതാനും ദിവസം മുൻപ് രാജി വച്ച സജി മഞ്ഞക്കടമ്പന്റെ അനുയായിയാണ് പ്രസാദ് ഉരുളികുന്നം.ശക്തനായ വാഗ്മിയും;ചാനൽ ചർച്ചകളിലെ സജീവ സാന്നിധ്യവുമാണ് പ്രസാദ്.ക്രിസ്ത്യൻ ഭൂരിപക്ഷമായ കേരളാ കോൺഗ്രസിലെ നായർ പ്രതിനിധി ആയിരുന്നു പ്രസാദ് ഉരുളികുന്നം .