Kerala

അനധികൃത മദ്യ വിൽപ്പന: 11 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി.അകലക്കുന്നം മറ്റക്കരയിൽ വയോധികൻ പിടിയിൽ

Posted on

കോട്ടയം എക്സൈസ് സർക്കിൾ ഓഫീസിലെ AEI (g) ആനന്ദരാജ് B യുടെ നേതൃത്വത്തിൽ നടത്തിയ പട്രോളിങ്ങിനിടെ 8.30 AM മണി സമയത്ത് അനധികൃത  മദ്യ വില്പന നടത്തിയ കുറ്റത്തിന് കോട്ടയം താലൂക്കിൽ അകലക്കുന്നം വില്ലേജിൽ മറ്റക്കര ദേശത്ത് ലക്ഷ്മിവിലാസം വീട്ടിൽ നാരായണപിള്ള മകൻ ബാബു. എന്നയാൾക്കെതിരെ കേസെടുത്തു.

11 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും, മദ്യം വിറ്റ വകയിൽ ലഭിച്ച 10800/- രൂപ തൊണ്ടി മണിയായും കണ്ടുകെട്ടിയിട്ടുള്ളതാണ് . തുടർന്ന് തൊണ്ടി വകകളും കേസ് രേഖകളും പ്രതിയെയും പമ്പാടി റേഞ്ച് ഓഫീസിൽ ഹാജരാക്കി.പാർട്ടിയിൽ AEl (g) ആനന്ദ് രാജ്, പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് കണ്ണൻ.സി ഡ്രൈവർ അനസ് മോൻ സി. കെ, എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version