Kerala

കെ.എം. മാണി സ്മൃതി സംഗമം:തിരുനക്കരയിൽ ജോസ് കെ മാണിയും എല്ലാ കേരളാ കോൺഗ്രസ് (എം)പ്രവർത്തകരും പുഷ്പാർച്ചന നടത്തും

 

കോട്ടയം :കെ.എം. മാണിയുടെ സ്മരണയില്‍ ആചരിക്കുന്ന ‘കെ.എം. മാണി സ്മൃതി സംഗമം’ ചൊവ്വാഴ്ച (09.04.24) കോട്ടയം തിരുനക്കരയില്‍ ആചരിക്കുമെന്ന് കണ്‍വീനര്‍ കൂടിയായ മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. കെ.എം. മാണിയുടെ അഞ്ചാം ചരമ വാര്‍ഷികമാണ് ഇക്കുറി ആചരിക്കുന്നത്.

മുന്‍ വര്‍ഷങ്ങളിലെപ്പോലെ തന്നെ ഇക്കുറിയും ചരമദിനത്തില്‍ കേരളത്തിന്റെ എല്ലാ ജില്ലകളില്‍ നിന്നുമുള്ള കേരളാ കോണ്‍ഗ്രസ് ഭാരവാഹികളും പ്രവര്‍ത്തകരും പാര്‍ട്ടി രൂപം കൊണ്ട തിരുനക്കരയില്‍ എത്തിച്ചേര്‍ന്ന് പുഷ്പാര്‍ച്ചന നടത്തുന്ന തരത്തിലാണ് പരിപാടി ക്രമീകരിച്ചിരിക്കുന്നത്. രാവിലെ 9ന് ആരംഭിക്കുന്ന ചടങ്ങ് ഉച്ചയ്ക്ക് ഒരു മണിയോടെ സമാപിക്കും. മുന്‍ വര്‍ഷങ്ങളിലെപ്പോലെ രാഷ്ട്രീയ സാംസ്‌കാരി രംഗത്തെ പ്രമുഖരും പതിനായിരക്കണക്കിന് പ്രവര്‍ത്തകരും തിരുനക്കരയില്‍ എത്തി പുഷ്പാര്‍ച്ച നടത്തുമെന്നും മന്ത്രി അറിയിച്ചു.

പാര്‍ട്ടി ചെയര്‍മാന്‍ ശ്രീ ജോസ് കെ. മാണി എം.പി പുഷ്പാര്‍ച്ചന നടത്തുന്നതോടെ സ്മൃതി സംഗമത്തിനു തുടക്കമാകും. കോട്ടയം തിരുനക്കര മൈതാനിയില്‍ ആചരിക്കുന്ന ‘സ്മൃതിസംഗമം ആണ് കേരളകോണ്‍ഗ്രസ്(എം) പാര്‍ട്ടിയുടെ ഓദ്യോഗിക അനുസ്മരണ സമ്മേളനം. അന്നേ ദിവസം മറ്റൊരിടത്തും അനുസ്മരണ ചടങ്ങുകള്‍ സംഘടിപ്പിക്കില്ല.

ഗതാഗതക്കുരുക്ക് ഉണ്ടാകാതെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുവാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പോലീസിന്റെയും വാളണ്ടിയര്‍മാരുടെയും നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top