കോട്ടയം :സജി മഞ്ഞക്കടമ്പാനോടൊപ്പം ആരൊക്കെ .നാളെ വരെ ഉദ്വെഗം തുടരും.ഇന്ന് വാർത്തയിൽ നിറഞ്ഞു നിൽക്കുവാൻ കെ എം മാണിയുടെ ഫോട്ടോ ജോസഫ് ഗ്രൂപ്പ് ആഫീസിൽ നിന്ന് എടുത്തുകൊണ്ടു പോയത് വാർത്തയാക്കുവാൻ സാധിച്ചെങ്കിലും.കൂടെയുള്ള ആൾക്കാരുടെ എണ്ണമനുസരിച്ചാവും കിട്ടുന്ന സ്വീകരണവും.
2019 ൽ ജോസഫ് ഗ്രൂപ്പും;മാണീ ഗ്രൂപ്പുമായി പിളർന്നപ്പോൾ രണ്ടു ജില്ലാ പഞ്ചായത്ത് അംഗങ്ങളോടൊപ്പം ജോസഫ് ഗ്രൂപ്പിൽ നിലയുറപ്പിച്ചയാളാണ് അന്നത്തെ യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡണ്ട് സജി മഞ്ഞക്കടമ്പിൽ.തിരുവനന്തപുരത്ത് വച്ച് പി ജെ ജോസഫ് പറയുകയുമുണ്ടായി യൂത്ത് ഫ്രണ്ട് പ്രസിഡണ്ട് സജി മഞ്ഞക്കടമ്പനും;കെ എസ് സി പ്രസിഡണ്ട് രാഖേഷ് ഇടപ്പുരയും ഞങ്ങളോടൊപ്പമാണ്.അതിനു ശേഷം സജി കേരളാ കോൺഗ്രസിന്റെ കോട്ടയം ജില്ലാ പ്രസിഡണ്ട് ആയി നിയമിതനായി .
കേരളാ കോൺഗ്രസിന്റെ ഒരു ജില്ലാ കമ്മിറ്റിക്കും നടത്തുവാനാകാത്ത തരത്തിലുള്ള പാർട്ടി പരിപാടികളാണ് അക്കാലങ്ങളിൽ സജി നടത്തിയിരുന്നത്.ഇടുക്കി ജില്ലാ കമ്മിറ്റിക്കു പോലും ഇത്രയും സമരങ്ങൾ നടത്തുവാൻ കഴിഞ്ഞിരുന്നില്ല.പുതുപ്പള്ളി ഉപ തെരെഞ്ഞെടുപ്പിൽ സജി മഞ്ഞക്കടമ്പിൽ മുൻകൈ എടുത്ത് അയർക്കുന്നത്ത് പി ജെ ജോസഫ് വ്യാപാര സ്ഥാപനങ്ങളിൽ കയറി വോട്ട് അഭ്യര്ഥിക്കുന്ന പരിപാടി നടത്തിയിരുന്നു.സജി മഞ്ഞക്കടമ്പിൽ അക്കാലത്ത് മാണീ ഗ്രൂപ്പിനെതിരെ ചാനലുകളിൽ ശക്തമായ നിലപാട് സ്വീകരിച്ചിരുന്നതിനാൽ അയർക്കുന്നത്തെ കോൺഗ്രസുകാർ ശക്തമായ മുന്നറിയിപ്പ് നൽകി,ഇവിടുത്തെ മാണീ ഗ്രൂപ്പ്‌കാർ നമുക്ക് വോട്ടു ചെയ്യാമെന്ന് പറഞ്ഞിട്ടുള്ളതാ ..നിങ്ങളായിട്ടു അത് ഇല്ലാതാക്കരുത്.എന്നാൽ പരിപാടി വൻ വിജയമായിരുന്നു.ചാണ്ടി ഉമ്മന് കാൽ ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കുകയും ചെയ്തു.അന്നും ഇന്നും കർമ്മ കുശലതയുടെ പര്യായമാണ് സജി മഞ്ഞക്കടമ്പിൽ.
ഇന്നും സജി മഞ്ഞക്കടമ്പന് ശക്തമായ ബന്ധങ്ങളുണ്ട്.അതിൽ പ്രധാനി മുൻ ജില്ലാ പഞ്ചായത്തംഗം അജിത് മുതിരമലയാണ്.അദ്ദേഹമാണ് ഇപ്പോൾ യൂത്ത് ഫ്രണ്ട് പ്രസിഡണ്ട്.അദ്ദേഹത്തിന്റെ നിലപാട് എന്തെന്നുള്ളത് കാത്തിരുന്നു കാണേണ്ടി വരും.അതുപോലെ പ്രസാദ് ഉരുളികുന്നം; ജോയി സി കാപ്പൻ ;രാജൻ കുളങ്ങര;നോയൽ ലൂക്ക് ; ;ലിറ്റോ സെബാസ്ററ്യൻ;സെബാസ്ററ്യൻ ഏറ്റുമാനൂർ;ബെന്നി;ടോമി താണോലി.സന്തോഷ് നെച്ചിപ്പുഴൂർ ;ഡിജു സെബാസ്ററ്യൻ;പ്രദീഷ് പട്ടിത്താനം ;ഷിനു പാലത്തിങ്കൽ;ഷിജു പാറയിടുക്കിൽ;ഇവരൊക്കെ സജിയുടെ ഒപ്പം നിൽക്കുമോ നാളെ അറിയാം ഇവരുടെ നിലപാടുകൾ .
അതേസമയം സജി മഞ്ഞക്കടമ്പന് കടുത്തുരുത്തിയിൽ 2026 ലെ നിയമസഭാ തെരെഞ്ഞെടുപ്പിൽ മാണീ ഗ്രൂപ് സ്ഥാനാർത്ഥിത്വം ലഭിക്കുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുമുണ്ട്.കഴിഞ്ഞ തവണ കടുത്തുരുത്തിയിൽ മത്സരിച്ച സ്റ്റീഫൻ ജോർജിനെ മറികടന്നു വേണം അത് ലഭിക്കുവാൻ.കൂടാതെ ജോസ് പുത്തൻകാലാ ; സഖറിയാസ് കുതിരവേലി;സിറിയക് ചാഴികാടൻ;സണ്ണി തെക്കേടം ഇത്യാദികളുമുണ്ട് സ്ഥാനാര്ഥിത്വത്തിനായി.