Kerala

കോട്ടയം നിയമസഭാ നിയോജകമണ്ഡലത്തിലെ വെള്ളുത്തുരുത്തി യു പി. സ്കൂളിലെ ബൂത്തുകൾ പുതിയ കെട്ടിടത്തിലേക്ക് മാറ്റി

Posted on

 

കോട്ടയം: കോട്ടയം നിയമസഭാ നിയോജകമണ്ഡലത്തിലെ 162, 167 പോളിംഗ് സ്റ്റേഷനുകളായി പ്രവർത്തിച്ചുവന്നിരുന്ന പനച്ചിക്കാട് വില്ലേജിലെ വെള്ളുത്തുരുത്തി ഗവൺമെൻറ് യു.പി. സ്ക്കൂളിലെ കെട്ടിടം അപകടാവസ്ഥയിലായിരുന്നതിനെത്തുടർന്ന് ഫിറ്റ്നെസ് റദ്ദാക്കിയിരുന്നു.

ഈ ബൂത്തുകൾ വെള്ളുത്തുരുത്തി ഗവൺമെന്റ് യു.പി. സ്കൂളിൻ്റെ പുതിയ കെട്ടിടത്തിലേക്ക് മാറ്റാനുള്ള ശിപാർശ തെരഞ്ഞെടുപ്പു കമ്മിഷൻ അംഗീകരിച്ചതായി കോട്ടയം നിയമസഭ നിയോജക മണ്ഡലം ഉപവരണാധികാരിയും പുഞ്ച സ്പെഷൽ ഓഫീസറുമായ എം. അമൽ മഹേശ്വർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version