Kerala

കാഞ്ഞിരപ്പള്ളി ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം വീട്ടിലേക്കു പോയ യുവാവിന് ദേഹ അസ്വാസ്ഥ്യമുണ്ടായി ;തിരിച്ചു ആശുപത്രിയിലെത്തി കുഴഞ്ഞു വീണ് മരിച്ചു

കാഞ്ഞിരപ്പള്ളി :ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം വീട്ടിലേക്കു പോയ യുവാവ് അവശതയെ  തുടർന്ന് അതെ ആശുപത്രിയിലെത്തി മുറ്റത്ത് കുഴഞ്ഞ് വീണു മരിച്ചു .

കാഞ്ഞിരപ്പള്ളി കപ്പാട് തട്ടുങ്കൽ ജോജി (കണ്ണൻ.42)യാണ് കുഴഞ്ഞു വീണു മരിച്ചത്.സ്ഥലത്തിന്റെ ബ്രോക്കറിങ് നടത്തുന്ന ജോജി രോഗ ചികിത്സയ്ക്കായി കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ എത്തി ചികിത്സ തേടുകയും മരുന്ന് വാങ്ങി വീട്ടിൽ പോവുകയുമായിരുന്നു .

തുടർന്ന് കപ്പാടുള്ള വീട്ടിൽ എത്തിയപ്പോൾ ദേഹ അസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് വന്ന ഓട്ടോയിൽ തിരിച്ചു പോവുകയും ആശുപത്രി മുറ്റത്ത് കുഴഞ്ഞു വീഴുകയുമായിരുന്നു.ഓടി കൂടിയവർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു .പരേതന് ഭാര്യയും (അമ്പിളി)മൂന്ന്  മക്കളുമുണ്ട്‌.സംസ്ക്കാരം പിന്നീട് .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top