Kottayam

ഏഷ്യൻ റസ്‌ലിംഗ് ചാംപ്യൻഷിപ്പിന് പരിശീലകനായി കാസ് എക്സിക്യൂട്ടീവ് അംഗം ബിജുസാറും പങ്കെടുക്കുന്നു

 

പാലാ :മേവട :ജൂലൈ 16 മുതൽ 24 വരെ തായ്‌ലൻഡിൽ നടക്കുന്ന ഏഷ്യൻ റസ്ലിംഗ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ഇന്ത്യൻ ടീമിന്റെ പരിശീലകനായി തെരഞ്ഞെടുക്കപ്പെട്ട ബിജു സാറിന് (ബിജു കുഴുമുള്ളിൽ) കലാ- അസ്വദക സംഘം കൾച്ചറൽ & ചാരിറ്റബിൾ സെസൈറ്റി [കാസ് ] മേവടയുടെ അഭിനന്ദനങ്ങൾ അറിയിച്ചു .

ബിജു സാറിന്റെ നേതൃത്വത്തിൽ ചൈനയിൽ വെച്ചു നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികൾക്ക് രണ്ടാം സ്ഥാനവും, ഇന്ത്യയിൽ നടന്ന വനിതാ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനവും ഇന്ത്യ നേടിയെടുത്തിരുന്നു. വീണ്ടുമൊരു ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ ബിജു സാറിന്റെ നേതൃത്വത്തിൽ കരുത്തരായ ഇന്ത്യൻ ടീം മാറ്റുരയ്ക്കുകയാണ് .

ഇത്തവണ ബിജുസാറും കുട്ടികളും ഏഷ്യൻ റസ്‌ലിംഗ് ചാമ്പ്യന്മാരായി , കിരീടവുമായി വരുമെന്ന് ഉറപ്പിച്ചാണ് പുറപ്പെടുന്നത് .
മേവട എന്ന കൊച്ചു ഗ്രാമത്തിൽ നിന്നും ഉയർന്നുവന്ന പ്രതിഭയായ ബിജുസാറിനും ഇന്ത്യൻ ടീമിനും എല്ലാവിധ ആശംസകളും പിന്തുണയും നേരുകയാണ് കാസ് എന്ന സംഘടനാ ..

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top