Kerala
പാലാ ജയിലിനെ മലർവാടിയും;കൃഷിഭൂമിയുമാക്കിയ ഒരു ജനകീയ ജയിലർ പാലായോട് വിട പറയുമ്പോൾ
പാലാ :പാലായിലെ എല്ലാവരെയും ഞാൻ ജയിലിൽ കയറ്റും എന്ന് പറഞ്ഞൊരു ജയിലർ പാലായിലുണ്ട്;ആദ്യം കേൾക്കുമ്പോൾ അഹങ്കാരത്തിന്റെ ഭാഷയാണെന്നു ഓർത്താൽ തെറ്റി;ഒരു ജനകീയ ജയിലറുടെ സ്നേഹ മസ്റുണമായ സ്വാഗത വചനമാണത്.ഉള്ളിലെ സ്നേഹം മുഴുവൻ പാലാ ജയിൽ സൂപ്രണ്ട് ഷാജിസാർ പുറത്തെടുത്തത് ആരും ചിന്തിക്കാത്ത രീതിയിലാണെന്നു മാത്രം .
കലാനിലയം നാടക വേദിയുടെ നാടകങ്ങളിലെ പോലെ മരുഭൂമി പൂന്തോട്ടമായി മാറ്റുന്ന പോലെയുള്ള മാറ്റമാണ് പാലാ ജയിലിന് ഷാജി സാർ ചുമതലയേറ്റത് മുതൽ കരഗതമായത്.ജയിലിനോട് ചേർന്ന് കുപ്പ കുഴിയായി മാറി കിടന്നിരുന്ന 20 സെന്റ് സ്ഥലം പാലായ്ക്കു തന്നെ അപമാനമായിരുന്നു.എന്നാൽ ഷാജി സാറിനതൊരു വെല്ലുവിളിയായിരുന്നു .ജയിലിലെ തടവുകാരെ ഉപയോഗിച്ച് ജയിൽ വളപ്പിലെ കല്ല് പൊട്ടിച്ചെടുത്ത്.20 സെന്റിന് അതിരുകൾ തീർത്തു .
കാടെല്ലാം വെട്ടി കളഞ്ഞപ്പോൾ തന്നെ ഐശ്വര്യമായി .തുടർന്ന് പറമ്പിനെ തട്ട് തട്ടാക്കി തിരിച്ചു .തുടർന്നാണ് പച്ചക്കറി കൃഷി തുടങ്ങിയത്.പ്ലാവും മാവും ഒക്കെ ഇപ്പോഴുണ്ട് .പക്ഷികൾക്ക് വെള്ളം കുടിക്കുവാൻ പക്ഷി സങ്കേതവുമൊരുക്കിയിട്ടുണ്ട് ഇവിടെ .അതി രാവിലെ ഇവിടെ വന്നാൽ നാനാജാതി പക്ഷികളെ കാണാം .രാവിലെ വന്നു വെള്ളം കുടിച്ച് കൊത്തി കൊറിച്ചുകൊണ്ടങ്ങനെ അവർ കലപില കൂടുമ്പോൾ സൂപ്രണ്ട് ഷാജി സാറിന്റെയും ;സഹ ഉദ്യോഗസ്ഥരുടെയും മനസ്സും ചെറുപ്പമാവുകയായിരുന്നു .പക്ഷികളുടെ കളകളാരവം അന്യമാകുന്ന നഗര ജീവിതത്തിനു ഒരു അപവാദമാണ് ഷാജി സാറിന്റെ പാലാ ജയിൽ .ശുദ്ധജലം കുടിക്കുവാൻ അവ കൂടെ കൂടെ വരും .അത് കാണുമ്പോൾ തടവുകാരുടെയും മനം നിറയും .
ഓരോരോ വ്യത്യസ്ത സാഹചര്യങ്ങളിൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട ഇവരുടെ ജീവിതത്തിലും ഈ ജയിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട് .രാവിലെ കൃഷി പണിക്കു വിളിച്ചാൽ എല്ലാവരും ഓടിയെത്തും.രണ്ടു മണിക്കൂർ സമയത്തേക്ക് പിന്നെ മിണ്ടാട്ടമില്ല എല്ലാവരുംഅവരെ ഏൽപ്പിച്ച ജോലി ചെയ്തു തീർക്കുവാനുള്ള മത്സരമാണ്.വെണ്ടയും;വഴുതനയും;മുളകും മത്തനും ഒക്കെ പൂവിടും ;കായ് ഉണ്ടാവുകയും ഒക്കെ ചെയ്യുമ്പോൾ തടവ് കാരും അതിന്റെ വളർച്ചയിൽ സന്തോഷിക്കുകയാണ്.
തീർന്നില്ല ഷാജി സാറിന്റെ വികസനങ്ങൾ ജയിലിലെ ലൈബ്രറി ഇപ്പോൾ പഴയ പോലല്ല 2000 ത്തോളം പുസ്തകങ്ങളാണ് ഇപ്പോൾ ഉള്ളത്.ബൈബിളും ;ഖുർആനും ;ഭഗവത് ഗീതയും മുതൽ അബ്ദുൽ കലാമിന്റെ അഗ്നി ചിറകുകൾ മുതൽ ;മഹാത്മജിയുടെ എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ വരെയുണ്ട് ഈ ലൈബ്രറിയിൽ.പുസ്തകം ഓരോ തടവുകാരനും ആറ് ദിവസം കൈയ്യിൽ സൂക്ഷിക്കാം .പുസ്തക വായനയും ;കൃഷി പണിയും മൂലം പലരുടെയും അടിസ്ഥാന സ്വഭാവത്തിലും മാറ്റം വന്നു.ഒരിക്കൽ ഷാജിസാർ ഒരു തടവ് കാരനോട് ചോദിച്ചു ഇവിടുന്നു ഇറങ്ങിയാൽ ഇനി എന്ത് ചെയ്യാനാണ് ഉദ്ദേശം .പെട്ടെന്ന് തന്നെ തടവ് കാരന്റെ ഭാഗത്ത് നിന്നും വന്നത് അപ്രതീക്ഷിത മറുപടിയായിരുന്നു .ഞാൻ കൃഷി ചെയ്തു ജീവിക്കും സാറേ.അത് കേൾക്കുമ്പോൾ ഷാജി സാറിന്റെ ചുണ്ടിലും ഒരു ചിരി വിടരും കൃതാര്ഥതയുടെ ചിരി .
ഷാജി സാറിനു ജയിലർ ജോലി; കുടുംബം കഴിയുവാനുള്ള ഒരു ഉപാധി മാത്രമല്ല .തടവുകാരെയും പൊതു സമൂഹത്തിന്റെ ഭാഗഭാഗാക്കണം ;സാഹചര്യങ്ങളുടെ സമ്മർദ്ദത്തിൽ പെട്ട് ജയിലിലെത്തിയവർ ശിക്ഷ കഴിഞ്ഞിറങ്ങുമ്പോൾ അവർ മറ്റൊരു നന്മ മരമായി വളരണം .അതിൽ താൻ വിജയിച്ചുവെന്ന് തോന്നലിൽ നിന്നാണ് ഷാജി സാർ പറഞ്ഞത് പാലാക്കാരെയൊക്കെ ഞാൻ ജയിലിൽ കയറ്റും എന്ന് .പാലായിലെ നന്മ വറ്റാത്ത മനുഷ്യർ ഈ ജയിൽ വന്നു കാണണമെന്ന ഉദ്ദേശത്തിലാണ് ഷാജി സാർ അങ്ങനെ പറഞ്ഞത്.സ്ഥലം മാറി പോകുമ്പോൾ ആത്മ സംതൃപ്തിതയാണ് ഷാജി സാറിനുള്ളത്.ഈ നാടും ഈ നാട്ടിലെ നന്മ വറ്റാതെ കുറെ സുമനസ്സുകളും ചേർന്നപ്പോളാണ് തന്റെ ആശയം നടപ്പിലാക്കാൻ കഴിഞ്ഞത് .ജയിൽ ജീവനക്കാർ ഉണ്ടാക്കുന്ന ചപ്പാത്തിയും പൂരിയും;കടലക്കറിയും ,മുട്ടക്കറിയുമൊക്കെ ഒക്കെ വിറ്റഴിക്കുന്ന ഒരു ഔട്ട് ലെറ്റ് തന്റെ ഭാവനയിലുണ്ട് അതിന്റെ കടലാസ് നടപടികൾ നടന്നു വരവെയാണ് ഷാജിസാർ പാലായിൽ നിന്നും പൊൻകുന്നത്തേക്ക് സ്ഥലം മാറി പോവുന്നത് .ചെല്ലുന്നിടത്തെല്ലാം സുഗന്ധം പൊഴിക്കുന്ന ഈ നന്മ മരത്തിന് ഇനിയുമേറെ കാര്യങ്ങൾ പൊതു സമൂഹത്തിനായി ചെയ്തു തീർക്കുവാനുണ്ട് .
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ