Kottayam

ജില്ലാ പ്രസിഡണ്ട് സ്ഥാനത്ത് നിന്നും പുറത്താക്കാനുള്ള നീക്കം മുന്നിൽ കണ്ട് സജി മഞ്ഞക്കടമ്പൻ ഒരു മുഴം മുമ്പേ എറിഞ്ഞു :ലക്‌ഷ്യം മാണീ ഗ്രൂപ്പിലേക്ക് തന്നെ

കോട്ടയം :കേരളാ കോൺഗ്രസിന്റെ കോട്ടയം ജില്ലാ  ജില്ലാ പ്രസിഡണ്ട് സ്ഥാനത്ത് നിന്നും സജിയെ  പുറത്താക്കാനുള്ള മോൻസ് ജോസഫ് വിഭാഗത്തിന്റെ  നീക്കം മുന്നിൽ കണ്ട് സജി മഞ്ഞക്കടമ്പൻ  ഒരു മുഴം മുമ്പേ എറിഞ്ഞു :ഇനി ലക്‌ഷ്യം മാണീ ഗ്രൂപ്പിലേക്ക് തന്നെ.

തന്നെ ലോക്സഭാ തെരെഞ്ഞെടുപ്പ് കഴിയുന്ന ആദ്യ ആഴ്ചയോടെ ജില്ലാ പ്രസിഡണ്ട് സ്ഥാനത്ത് നിന്നും പുറത്താക്കുമെന്ന് അറിവ് കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് കേരളാ കോൺഗ്രസിൽ നിന്നും  പെട്ടെന്നുള്ള സജി മഞ്ഞക്കടമ്പന്റെ  ഈ രാജി.കോട്ടയം ജില്ലയിൽ സജി മഞ്ഞക്കടമ്പനെ പിന്തുണച്ചിരുന്ന ഏക നിയോജക മണ്ഡലം പ്രസിഡണ്ട് ചങ്ങനാശേരിയിലെ മാത്തുക്കുട്ടി പ്ലാത്തനമായിരുന്നു.എന്നാൽ മാത്തുകുട്ടിയെയും അടർത്തിയെടുക്കുന്നതിൽ മോൻസ് പക്ഷം വിജയിച്ചിരുന്നു.പാലാ നിയോജക മണ്ഡലം പ്രസിഡണ്ട് ജോർജ് പുളിങ്കാട് നേരത്തെ തന്നെ ഔദ്യോഗിക പക്ഷത്തായിരുന്നു.പിളർപ്പ് കാലത്ത് വി എ ജോസ് ഉഴുന്നാലിയെ നിയോജക മണ്ഡലം പ്രസിഡണ്ട് ആക്കുവാനായി സജി ഒരു നീക്കം നടത്തിയെങ്കിലും അത് സാധിതമായില്ല.തുടർന്ന് ഇപ്പോഴത്തെ നിയോജക മണ്ഡലം കമ്മിറ്റി ആഫീസ് തന്നോട് ആലോചിക്കാതെ ജോർജ് പുളിങ്കാട് സ്വന്തം ഇഷ്ടപ്രകാരം എടുത്തു എന്നാരോപിച്ചു പി ജെ ജോസെഫിന്റെ പക്കൽ പരാതി പറയുകയും പി ജെ ജോസഫ് ഉദ്‌ഘാടനത്തിനു വരാതിരിക്കുകയും ചെയ്തു .

പിളർപ്പ് കാലത്ത് ആദ്യം ജോർജ് പുളിങ്കാടിനെ നിയോജക മണ്ഡലം പ്രസിഡണ്ട് ആയി നിശ്ചയിക്കുകയും അദ്ദേഹത്തെ സഹായിക്കുവാൻ 20 അംഗ അഡ്‌ഹോക്ക് കമ്മിറ്റി ഉണ്ടാക്കുകയും ചെയ്തപ്പോൾ അതിന്റെ പൂർണ്ണ നിയന്ത്രണം സജി മഞ്ഞക്കടമ്പനായിരുന്നു .തനിക്കിഷ്ടമില്ലാത്ത ഒരു പത്രപ്രവർത്തകനെ 20 അംഗ അഡ്‌ഹോക്ക് കമ്മിറ്റിയിൽ നിന്നും വെട്ടുകയും ചെയ്തു.എന്നാൽ ആ കമ്മിറ്റിയിൽ വരാത്ത ഐ ടി രംഗത്തുള്ള പ്രവർത്തകനെ സജി  ഉൾപ്പെടുത്തിയിരുന്നു .പത്ര പ്രവർത്തകന്റെ മകന് പ്ലസ് വണ്ണിന് അഡ്മിഷൻ ലഭിക്കാൻ തന്നോട് ആലോചിക്കാതെ നേരിട്ട് തൊടുപുഴയുമായി  ബന്ധപ്പെട്ട് അഡ്മിഷൻ തരപ്പെടുത്തി എന്നുള്ളതായിരുന്നു പത്രപ്രവർത്തകനെ വെട്ടുവാനുള്ള കാരണം .പിന്നീട് പത്ര പ്രവർത്തകൻ തൊടുപുഴയുമായി  ബന്ധപ്പെട്ടാണ് നിയോജക മണ്ഡലം സെക്രട്ടറിയേറ്റ് മെമ്പറായത്.ഈ തെരെഞ്ഞെടുപ്പിൽ ഫ്രാൻസിസ് ജോര്ജാവണം കേരളാ കോൺഗ്രസിന്റെ സ്ഥാനാർത്ഥിയെന്ന് നിരന്തരം എഴുതിയ ഈ പത്രപ്രവർത്തകനെ ചീത്ത  പറഞ്ഞാണ് പലരോടും  സജി മഞ്ഞക്കടമ്പൻ  അഭിസംബോധന ചെയ്തത് തന്നെ .

പിളർപ്പ് കാലത്ത് സജി മുൻകൈ എടുത്ത് പാർട്ടിയിലേക്ക് എത്തിച്ച ഇപ്പോഴത്തെ യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡണ്ട് ആയ  ഷിജുപാറയിടുക്കിയിലിനെയും മോൻസ് പക്ഷം സംസ്ഥാന ചാർജ് സെക്രട്ടറി വാഗ്ദാനം നൽകി സ്വന്തം പക്ഷത്താക്കിയിരുന്നു.കൂടെയുള്ളവരെയെല്ലാം അടർത്തിയെടുത്ത് നിരായുധനായ ജില്ലാ പ്രസിഡണ്ട് സ്ഥാനത്ത് നിന്നും നീക്കുകയായിരുന്നു മോൻസ് പക്ഷത്തിന്റെ നീക്കം.നാമ നിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനായി കളക്ടറുടെ ചേമ്പറിൽ കയറുന്നതിൽ നിന്നും മോൻസ് ജോസഫ് വിലക്കിയത് കടുത്ത അവഗണനയായി  സജി കണ്ടു.ഉടനെ തന്നെ മാണീ ഗ്രൂപ്പ് കേന്ദ്രങ്ങളുമായി ബന്ധപ്പെടുകയായിരുന്നു.

തെരെഞ്ഞെടുപ്പ് കാലത്ത് എതിരാളിയുടെ  ജില്ലാ പ്രസിഡന്റിനെ തന്നെ കൂടെ ലഭിച്ചതിൽ മാണീ ഗ്രൂപ്പ് കേന്ദ്രങ്ങൾ കടുത്ത ആഹ്ളാദത്തിലാണ്.മാണീ ഗ്രൂപ്പുമായുള്ള ചർച്ചകൾ ദിവസങ്ങൾക്കു മുന്നേ തുടങ്ങിയിരുന്നു.പെട്ടെന്നുള്ള നീക്കം നാമനിർദ്ദേശ പത്രികാ സമർപ്പണ ദിവസമുള്ള അവഗണന തന്നെ .ബെന്നി വെള്ളരിങ്ങാട്ട് ;ടോമി താണോലി;സന്തോഷ് നെച്ചിപ്പുഴൂർ  തുടങ്ങിയ സഹ പ്രവർത്തകർക്ക്  ആദ്യമേ തന്നെ നീക്കം അറിയാമായിരുന്നു.ഇനി ഓരോ ദിവസവും ഓരോ ഭാരവാഹിയെ കൊണ്ട് രാജി വയ്പ്പിക്കാനാണ് നീക്കം .ഒരാഴ്ചയെങ്കിലും ഈ വാർത്ത തുടർന്ന് കൊണ്ട് ജോസഫ് വിഭാഗത്തെ മാനസീകമായി തകർക്കുക എന്നതാണ് ലക്ഷ്യമാക്കുന്നത് .സജി മഞ്ഞക്കടമ്പന്റെ നീക്കങ്ങൾ വിജയിക്കുമോ എന്നുള്ളത് കാത്തിരുന്നു കാണേണ്ടതാണ്.കാരണം ഗതി കിട്ടാതെ പച്ചപ്പ് തേടിച്ചെന്ന  പലരും ഇരുട്ട് മുറികളിൽ നരക യാതന അനുഭവിക്കുന്നുണ്ട് പുത്തൻകണ്ടം;മാലേത്ത്;പാറേക്കാടൻ;നെല്ലൂർ ഇത്യാദികളോടൊപ്പം ഒരാൾ കൂടി എത്തിപ്പെട്ടു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top