Kerala

ഓൺലൈൻ ബിസിനസ് തട്ടിപ്പിൽ നാലു പേരെ പൊലിസ് അറസ്റ്റു ചെയ്തു

Posted on

ചെങ്ങന്നൂർ : ഓൺലൈൻ ബിസിനസ് തട്ടിപ്പിൽ നാലു പേരെ പൊലിസ് അറസ്റ്റു ചെയ്തു40 ശതമാനം ലാഭം ഉണ്ടാകുന്ന ട്രേഡിങ് ബിസിനസ്സ് ഓൺ ലൈനിലൂടെ ചെയ്യാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ചെറിയനാട് വില്ലേജിൽ ഇടമുറിയിൽ കളയ്ക്കാട്ട് നന്ദനം വീട്ടിൽ ഹരികുമാരൻ നായ‍ർ മകൻ നവീൻ കുമാർ എന്നിവരിൽ നിന്നും 5,50,000. (അഞ്ചര ലക്ഷം) രൂപയോളം തട്ടിയെടുത്ത കേസ്സിലാണ്
പ്രതികൾ അറസ്റ്റിലായത്.

പാലക്കാട് ജില്ലയിൽ പട്ടാമ്പി പരുതൂർ പഞ്ചായത്ത് 3-ാം വാർഡിൽ പൊറ്റമ്മൽ വീട്ടിൽ പി. രാഹുൽ ( 26 ) , എറണാകുളം ജില്ലയിൽ കണിയന്നൂർ തൃക്കാക്കര നോർത്ത് വില്ലേജിൽ വടകോട് കങ്ങരപ്പടിയിൽ കെ.എം. ഷിമോദ് (40) , തൃശ്ശൂർ ജില്ലയിൽ മുകുന്ദപുരം കാറളം വില്ലേജിൽ താണിശ്ശേരിയിൽ കിഴുത്താണി ദേശത്ത് കൈപ്പള്ളി വീട്ടിൽ ഹരിപ്രസാദ് ( 33 ) , തൃശ്ശൂർ ചാലക്കുടി താലൂക്കിൽ പോട്ടാ വില്ലേജിൽ അലവിസെന്റർ ദേശത്ത് കൈതാരത്ത് വീട്ടിൽ ആൻജോ ജോയി ( 28 ) എന്നിവരാണ് അറസ്റ്റിലായത്.

എറണാകുളം, ചാലക്കുടി, കൊടുങ്ങല്ലൂർ ഭാഗങ്ങളിൽ നിന്നാണ് പ്രതികളെ വെണ്മണി പൊലീസ് പിടികൂടിയത് .വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കിയും മറ്റ് അക്കൗണ്ടുകൾ ഹാക്ക് ചെയ്തും ആണ് പ്രതികൾ തട്ടിപ്പുകൾ നടത്തിയത്.അന്വേഷണത്തിനിടെപ്രതികൾ കലൂർ ആക്സിസ് ബാങ്കിന്റെ ശാഖയിൽ നിന്നും പണം പിൻവലിച്ചതായി അറിവ് ലഭിച്ചു. തുടർന്ന് നടത്തിയ ശാസ്ത്രീയഅന്വേഷണത്തിനൊടുവിലാണ് പ്രതികൾ പിടിയിലാകുന്നത്.

ഈ കേസ്സിൽ ഒന്നാം പ്രതിയുടെ അക്കൗണ്ട് വാടകയ്ക്കെടുത്ത് പരാതിക്കാരനിൽ നിന്നും തട്ടിയെടുത്ത തുക മറ്റ് പ്രതികൾ ഒന്നാം പ്രതിയുടെ വാടക അക്കൗണ്ടിൽ നിന്നും പണം പിൻവലിച്ചാണ് തട്ടിപ്പ് നടത്തിയതെന്നും കണ്ടെത്തി.ബാംഗ്ളൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന തട്ടിപ്പുസംഘങ്ങൾ ഇത്തരത്തിൽ കമ്മീഷൻ വ്യവസ്ഥയിൽ അക്കൗണ്ടുകൾ വാടകയ്ക്കെടുത്ത് അതിലേക്ക് പണം നിക്ഷേപിപ്പിച്ചതിനുശേഷം തുക പിൻവലിക്കുന്ന രീതിയിലാണ് തട്ടിപ്പ് ആസൂത്രണം ചെയ്തിരിക്കുന്നതെന്നു പൊലീസ് പറഞ്ഞു.

ചെങ്ങന്നൂർ ഡി.വൈ.എസ് .പി .കെ.എൻ. രാജേഷ് , ആലപ്പുഴ ഡി.സി.ആർ.ബി ഡി.വൈ.എസ്,പി .കെ.എൽ.സജിമോൻ എന്നിവരുടെ നേതൃത്വത്തിൽ ആലപ്പുഴ സൈബർ സെല്ലിന്റെ സഹായത്തോടെ വെണ്മണി പൊലിസ്ഇൻസ്പെക്ടർ എസ്.എച്ച്.ഓ. എ .നസീർ , സബ്ബ് ഇൻസ്പെക്ടർ കെ .ദിജേഷ് , അസി. സബ്ബ് ഇൻസ്പെക്ടർ വി വിവേക് , സീനിയർ സിവിൽ പൊലിസ് ഓഫീസർമാരായ പി. പത്മരാജൻ , ജി.ഗോപകുമാർ , സി.പി. ഒ. ആകാശ്.ജി.കൃഷ്ണൻ എന്നിവരങ്ങിയ സംഘമാണ് പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്തത്.തട്ടിപ്പിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന അന്വേഷണത്തിലാണ് പൊലീസ് .

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version