Kerala

പാലാ ജനറൽ ആശുപത്രിയിൽപുതിയ ശാസ്ത്രക്രിയാ ഇപകരണങ്ങളുടെ സഹായത്താൽ യുവതിയുടെ ഗർഭപാത്രത്തിൽ നിന്നും 4.5 കിലോ തൂക്കം വരുന്ന മുഴ നീക്കം ചെയ്തു

Posted on

 

പാലാ: കെ.എം.മാണി സ്മാരക ഗവ: ജനറൽ ആശുപത്രിയിൽ സങ്കീർണ്ണമായ ശാസ്ത്രക്രിയ വിജയകരമായി നടത്തി.മരങ്ങാട്ടുപിള്ളി സ്വദേശിയായ യുവതിയുടെ വയറ്റിൽ നിന്നും 4.5 കിലോ തൂക്കം വരുന്ന ഗർഭാശയ മുഴയാണ് വിദഗ്ദ ഡോക്ടർമാരുടെ നേതൃത്വത്തിൽ നീക്കം ചെയ്തത്.

ഡോ -തോമസ് കുര്യാക്കോസ്, ഡോ. ആഷാറാണി, ഡോ.സന്ദീപാ, ഡോ. രമ്യാ ,സ്റ്റാഫ് നഴ്സ് സീനാ എന്നിവരുടെ നേതൃത്വത്തിലാണ് ശാസ്ത്രക്രിയ പൂർത്തിയാക്കിയത്. പാലാ റോട്ടറി ക്ലബാണ് 23 ലക്ഷം തുക ചിലവഴിച്ച് വിവിധ ഉപകരണങ്ങൾ ഇവിടെ ലഭ്യമാക്കിയത്. സ്വകാര്യ ആശുപത്രികളിൽ കുറഞ്ഞത് 5oooo രൂപ ചിലവ് വരുന്ന സർജറിയാണ് ജനറൽ ആശുപത്രിയിലെ സർജറി വിഭാഗം നടത്തിയത്.

നിർണ്ണായകമായ ഒരു കാൽവയ്പാണ് സർജറി വിഭാഗം നടപ്പാക്കിയതെന്നും ഇത്തരം സങ്കീർണ്ണമായ കൂടുതൽ ശാസ്ത്രക്രിയകൾ ഇനിയും നടത്തുവാൻ കഴിയുമെന്നും നിർധന രോഗികൾക്ക് ഇത് ആശ്വാസമാകുമെന്നും ആശുപത്രി സൂപ്രണ്ട് ഡോ. ടി.പി.അഭിലാഷ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version