അശ്വതി : ധനപരമായ ചെലവുകൾ വർദ്ധിക്കും. സുഹൃത്തുക്കളിൽ നിന്നും സഹായസഹകരണങ്ങൾ ലഭിക്കും. ഡിപ്പാട്ടുമെന്റ്തല ടെസ്റ്റുകളിൽ ഉന്നതവിജയം കരസ്ഥമാക്കും. അനാവശ്യമായ ആരോപണങ്ങൾ മൂലം ദമ്പതികൾ കലഹിക്കാനിട വരും. വളരെ ആലോചിച്ചശേഷം മാത്രം തീരുമാനങ്ങള് കൈകൊള്ളണം.
ഭരണി : വാഹനത്തിന് അറ്റകുറ്റപ്പണികൾ, ബിസിനസ്സിൽ ധനനഷ്ടം. ഭക്ഷണ സുഖം കുറയും, ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ കുറയും. വിദേശത്ത് നിന്നും ധനലാഭം പ്രതീക്ഷിക്കാം. ആരോഗ്യസ്ഥിതി മെച്ചപ്പെടും. എല്ലാ കാര്യത്തിലും ഉത്സാഹവും സാമര്ത്ഥ്യവും ഉണ്ടാകും. മനഃസന്തോഷം അനുഭവപ്പെടും. ചെലവുകൾ കൂടും.
കാർത്തിക : വ്യവഹാരങ്ങളിൽ വിജയം. ഏറ്റെടുത്ത ജോലികൾ പൂർത്തീകരിക്കും, ആവശ്യത്തിലധികം മാനസിക സംഘർഷം, വിശ്രമം കുറയും. ഉവിദ്യാർത്ഥികൾക്ക് അനുകൂലസമയം. ബിസിനസിൽ വളരെ ആലോചിച്ചശേഷം മാത്രം തീരുമാനങ്ങൾ കൈകൊള്ളണം. ഗൃഹത്തില് മംഗള കർമ്മങ്ങൾ നടക്കാനിടയുണ്ട്.
രോഹിണി : ധനപരമായ ചെലവുകൾ വർദ്ധിക്കും കുടുംബാംഗങ്ങൾക്കുണ്ടാകുന്ന രോഗങ്ങൾ മുഖേന ധനച്ചെലവ് കൂടും. ബിസിനസ് മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് പ്രതിസന്ധി. വിലപിടിപ്പുള്ള ഗൃഹോപകരണങ്ങൾ കേടാകുവാൻ സാദ്ധ്യത . . കലാരംഗത്ത് പ്രവര്ത്തിക്കുന്നവർക്ക് സാമ്പത്തിക വിഷമതകൾ . വിദ്യാർത്ഥികൾക്ക് അലസത പ്രകടമാകും .
മകയിരം : സുഹൃത്തുക്കൾ ഒത്തുചേരും, ഗൃഹത്തിൽ അറ്റകുറ്റപ്പണികൾ വേണ്ടിവരും. , തടസ്സങ്ങൾ മാറി കാര്യപുരോഗതിയുണ്ടാകും,വിവാഹാലോചനകളിൽ തീരുമാനം . ഭൂമി സംബന്ധമായി അഭിപ്രായ വ്യത്യാസത്തിനോ ശത്രുതയ്ക്കോ സാദ്ധ്യത. പൊതുവെ എല്ലാ കാര്യങ്ങളിലും ഉത്സാഹവും സാമര്ത്ഥ്യവും അനുഭവപ്പെടും.
തിരുവാതിര : തൊഴിൽരംഗത്തു നിന്ന് വിട്ടുനിൽക്കും , ത്വക് രോഗ സാദ്ധ്യത.കർമ്മ രംഗത്ത് പലവിധ പ്രതിസന്ധികളും തരണം ചെയ്യേണ്ടി വരും. കഠിനാദ്ധ്വാനത്തിന് തക്ക ഫലം ലഭിക്കില്ല . ഉദ്യോഗാര്ത്ഥികൾക്ക് അൽപ്പം കൂടി കാത്തിരിക്കേണ്ടി വരും , സന്താനങ്ങളുടെ വിദ്യാഭ്യാസത്തെക്കുറിച്ച് ഉത്കണ്ഠാകുലരാകും.
പുണർതം : മനസ്സിൻറെ സന്തോഷം വർദ്ധിക്കും പണച്ചെലവധികരിക്കും , പൊതു പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് സാമ്പത്തിക നഷ്ടം ഉണ്ടാകും. ഗാർഹിക കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടതായി വരും. വിദ്യാർഥികൾക്ക് അലസത വർദ്ധിക്കും . പതിവിൽകവിഞ്ഞ അലസത അനുഭവിക്കും.
പൂയം : ധനപരമായി അനുകൂലം. സന്താനങ്ങൾക്ക് പുരോഗതി, വിശ്രമം കുറയും .:ബന്ധുജനങ്ങൾ മുഖേന മനഃസന്തോഷത്തിന് സാധ്യത . പുതിയ തൊഴിലിനു ശ്രമിക്കുന്നവർ സ്വകാര്യ ഏജന്സികൾ വഴി കബളിപ്പിക്കപ്പെടാൻ ഇടയുണ്ട് . പൊതു പ്രവർത്തനങ്ങളിൽ പ്രശസ്തി. സന്താനങ്ങളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്തുക.
ആയില്യം : മാനസിക സന്തോഷം വർദ്ധിക്കും , കടങ്ങൾ വീട്ടുവാൻ സാധിക്കും.ഓഹരി വിപണിയിലും ഊഹക്കച്ചവടത്തിലും ഏർപ്പെടാൻ യോജിച്ച സമയമല്ല . ഉടമ്പടി ജോലികൾ പണികള് യഥാസമയം ചെയ്ത് തീർക്കുവാൻ കഴിയാതെ വരും . പിതൃജനങ്ങൾക്ക് രോഗാരിഷ്ടതകൾ ഉണ്ടാകും.
മകം : മാതാവിനോ മാതൃജനങ്ങൾക്കോ അരിഷ്ടത, തൊഴിൽ രംഗത്ത് അന്യരുടെ ഇടപെടൽ.പഴയ വാഹനം മാറി പുതിയതു വാങ്ങാനുള്ള തീരുമാനം മാറ്റിവയ്ക്കും, സന്താനങ്ങളുടെ ഭാവിയെ ക്കുറിച്ച് ഉത്കണ്ഠയുണ്ടാകും . . ഗൃഹനവീകരണ പ്രവര്ത്തനങ്ങളിൽ ഏര്പ്പെടും.
പൂരം : കടബാദ്ധ്യതയിൽ നിന്ന് മോചനം, . സത്കർമ്മങ്ങൾക്കായി പണം ചെലവിടും. വിവാഹം വാക്കുറപ്പിക്കും, തൊഴിൽ പരമമായ ഉയർച്ച, സാമ്പത്തിക നേട്ടം ഇവ പ്രതീക്ഷിക്കാം. അനാവശ്യ കൂട്ടുകെട്ടിലൂടെ പണം ധൂർത്തടിക്കുവാൻ ഇടയുണ്ട്. മംഗളകര്മ്മങ്ങളില് പങ്കെടുക്കും. ദാമ്പത്യ സുഖവും മനഃസന്തോഷവും അനുഭവപ്പെടും.
ഉത്രം : തൊഴിൽപരമായി അനുകൂല സാഹചര്യമാണ് , വാഹനങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കുക. വിവാഹ ആലോചന വാക്കുറപ്പിക്കും , കലാരംഗത്ത് പ്രവര്ത്തിക്കുന്നവർക്ക് പ്രശസ്തിയും അംഗീകാരവും ലഭിക്കും. കാർഷിക ക മേഖലയിൽ നിന്ന് ധനനഷ്ടത്തിന് സാദ്ധ്യത.
അത്തം : സഹപ്രവർത്തകർ നിമിത്തമായി മനോവിഷമം. സാഹസിക പ്രവർത്തനങ്ങൾ നടത്തും, വാഹനം വാങ്ങുവാനുള്ള പരിശ്രമം വിജയം കാണും. വിദ്യാർഥികൾക്ക് അനുകൂല സമയം. കലാരംഗത്ത് പ്രവര്ത്തിക്കുന്നവർക്ക് പ്രശസ്തിയും അംഗീകാരവും ലഭിക്കും. ദാമ്പത്യ ജീവിതം സന്തോഷപ്രദമാകും.
ചിത്തിര : മുൻപിൻ ചിന്തിക്കാതെ പ്രവർത്തിക്കും, സുഹൃത്തുകളുടെ പെരുമാറ്റം അനുകൂലമായിരിക്കില്ല, തൊഴിൽ രംഗത്ത് പ്രശ്നങ്ങൾ ഉണ്ടാകും.ചെറിയ സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. സ്വന്തം ആവശ്യത്തിന് വേണ്ടിയോ മറ്റുള്ളവർക്ക് വേണ്ടിയോ ആശുപത്രിയുമായി ബന്ധപ്പെടേണ്ടി വരും. ബിസിനസിലൂടെയുണ്ടായ ധനനഷ്ടം മറികടക്കാന് സാധിക്കും .
ചോതി : സന്താനഗുണ വർദ്ധന , രോഗദുരിതത്തിൽ ശമനം, പണമിടപാടുകളിൽ നേട്ടം. , ദേഹസുഖം കുറഞ്ഞിരിക്കും, ദമ്പതികൾ തമ്മിൽ അഭിപ്രായവ്യത്യാസം ശമിക്കുന്നതിന് സാധ്യത , കർമ്മ രംഗത്ത് പുതിയ ഉത്തരവാദിത്തങ്ങൾ ഉണ്ടാകും. സര്ക്കാര് ജീവനക്കാര്ക്ക് തൊഴിൽ ഭാരം വർദ്ധിക്കും .
വിശാഖം : സുഹൃദ് ഗുണം വർദ്ധിക്കും , സർക്കാർ ആനുകൂല്യം . സുഹൃത്തുക്കളുമായി സഞ്ചരിക്കും,വിദേശത്ത് തൊഴില് ചെയ്യുന്നവർക്ക് തടസപ്പെട്ടു കിടന്ന ശമ്പളകുടിശിക ലഭിക്കും. ഗൃഹത്തിൽ ബന്ധുസമാഗമം പ്രതീക്ഷിക്കാം .പുതിയ വാഹനം സ്വന്തമാക്കുവാൻ അവസരം . സാമ്പത്തിക വിഷമങ്ങൾക്ക് ശമനം .
അനിഴം : ഉദ്ദിഷ്ട കാര്യങ്ങളിൽ വിജയം കാണില്ല, ബന്ധുഗുണം ലഭിക്കും. ഔഷധ സേവ വേണ്ടി വരും , ഗൃഹത്തിൽ ബന്ധുസമാഗമം പ്രതീക്ഷിക്കാം. പുതിയ സംരംഭങ്ങൾ തുടങ്ങാൻ ശ്രമിക്കുന്നവര്ക്ക് അനുകൂല സമയമല്ല. തൊഴിൽ പരമായി മാറ്റം പ്രതീക്ഷിക്കാം , . ഭൂമി സംബന്ധമായ ക്രയവിക്രയങ്ങൾ തീരുമാനമാകും.
തൃക്കേട്ട : ബന്ധുക്കൾ തമ്മിൽ ഭിന്നത , ദാമ്പത്യപരമമായ പ്രശ്നങ്ങൾ ശമിക്കും . സാമ്പത്തികമായി വിഷമതകൾ നേരിടും, സന്താനങ്ങൾക്ക് അരിഷ്ടത. ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും. പുതിയ വസ്ത്രാഭരണാദികൾ ലഭിക്കും. മാനസിക സംഘർഷത്തിൽ അയവ് . വിവാഹ സംബന്ധമായ നിർണ്ണായക തീരുമാനം എടുക്കും.
മൂലം : സുഹൃദ് സഹായം വർദ്ധിക്കും , ഗൃഹ നിർമ്മാണത്തിൽ പുരോഗതി. ഔഷധ സേവ വേണ്ടിവരും.,സഹോദരങ്ങൾ തമ്മിൽ അഭിപ്രായ ഭിന്നത . ആരോഗ്യകാര്യങ്ങളിൽ വളരെയധികം ശ്രദ്ധിക്കുക.ഇഷ്ടഭക്ഷണം ലഭിക്കും. മനസിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തുന്നതിൽ വിജയിക്കും.
പൂരാടം : .വ്യവഹാരങ്ങളിൽ തിരിച്ചടികൾ, സർക്കാരിൽ നിന്നുള്ള ആനുകൂല്യങ്ങൾ ലഭിക്കും. ഉദ്യോഗസ്ഥന്മാർക്ക് മേലധികാരികളിൽ നിന്ന് നല്ല സമീപനവും സഹായവും പ്രതീക്ഷിക്കാം. രാഷ്ട്രീയ രംഗത്തുള്ളവർക്ക് നേട്ടം . കുടുംബത്തിൽ ഐശ്വര്യം അനുഭവപ്പെടും.
ഉത്രാടം :ദാമ്പത്യ ജീവിതത്തിൽ ചെറിയ പ്രശ്നങ്ങൾ, മനഃസുഖം കുറയും ,ജലദോഷം പനി എന്നിവ പിടിപെടുവാൻ സാദ്ധ്യത, കടങ്ങൾ കുറയ്ക്കും, അവിചാരിതമായി പണം ചെലവഴിക്കും. ബന്ധുക്കളുടെ സഹകരണം മുഖേന ഏർപ്പെടുന്ന കാര്യങ്ങളിൽ ല് വിജയം കൈവരിക്കും.
തിരുവോണം : ബിസിനസ്സ് പുഷ്ടിപ്പെടും . തൊഴിൽപരമായ നേട്ടങ്ങൾ, സന്താനങ്ങൾക്കായി പണച്ചെലവുണ്ടാകും.സംസാരം പരുഷമാകാതിരിക്കാൻ ശ്രദ്ധിക്കുക. ഗൃഹസംബന്ധമായ ചെലവുകൾ വർദ്ധിക്കും ,വിദേശത്തുനിന്നും സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. സഹോദരങ്ങളിൽ നിന്നോ സഹോദരസ്ഥാനീയരിൽ നിന്നോ സഹായങ്ങൾ ലഭിക്കും.
അവിട്ടം : സന്താനങ്ങൾക്കായി പണച്ചെലവ്,ഗൃഹത്തിൽ അറ്റകുറ്റപ്പണികൾ .ദാമ്പത്യ ജീവിതത്തിൽ അഭിപ്രായ ഭിന്നതകൾ ഉണ്ടാകും. സഹോദരങ്ങളിൽ മുതിർന്ന ബന്ധുക്കൾ മുഖേനയോസാമ്പത്തിക നേട്ടം ഉണ്ടാകും. പലവിധ പ്രതിസന്ധികളും പ്രയാസങ്ങളും തരണം ചെയ്യേണ്ടി വരും.
ചതയം : തൊഴിൽ സംബന്ധമായ തർക്കങ്ങൾ വേണ്ടിവരും, ആരോഗ്യ കാര്യത്തിൽ ശ്രദ്ധ കുറയും.അനാവശ്യ സംസാരം ഒഴിവാക്കുക. മുൻകോപം നിയന്ത്രിക്കണം. സഹോദരസ്ഥാനീയരിൽ നിന്നും ഗുണാനുഭവം ലഭിക്കും. മാതാവില് നിന്നും സഹായങ്ങൾ ലഭിക്കും. സുഹൃത്തുക്കളിൽ നിന്നും മനഃസന്തോഷം ലഭിക്കും.
പൂരുരുട്ടാതി : ജല ജന്യ രോഗങ്ങൾ പിടിപെടാം, തൊഴിൽപരമായ മാറ്റങ്ങൾ. അനാവശ്യ മാനസിക ഉത്ക്കണ്ഠ, ഗൃഹസുഖം കുറയും, പ്രവർത്തന വിജയം കൈവരിക്കും.സാമ്പത്തിക ഇടപാടുകൾ സൂക്ഷിച്ചു കൈകാര്യം ചെയ്യണം. അനാവശ്യചിന്തകൾ മുഖേന മനസ്സ് അസ്വസ്ഥമാകും.
ഉത്രട്ടാതി : ഉദര സംബന്ധമായ വിഷമതകൾക്കായി ഔഷധ സേവവേണ്ടിവരും അടുത്ത ബന്ധുക്കൾക്ക് രോഗദുരിത സാദ്ധ്യത, ബിസിനസിലും ഊഹകച്ചവടത്തിലും ഏർപ്പെട്ടി ട്ടിരിക്കുന്നവർക്ക് ധനനഷ്ടത്തിന് സാദ്ധ്യത. തൊഴില് രഹിതർക്ക് ജോലി ലഭിക്കാൻ തടസം നേരിടും. പരീക്ഷകളിൽ പ്രതീക്ഷിച്ച വിജയം ലഭിക്കുകയില്ല.
രേവതി : മനസ്സിന് സന്തോഷ സൂചകമായ വാർത്തകൾ കേൾക്കും. മുതിർന്ന കുടുംബാങ്ങൾക്ക് അരിഷ്ടത, സഞ്ചാരക്ലേശം അനുഭവിക്കും, പുണ്യസ്ഥലങ്ങൾ സന്ദർശിക്കും.വിദേശത്തു ജോലി ചെയ്യുന്നവർക്ക് ബുദ്ധിമുട്ടുകൾ തരണം ചെയ്യേണ്ടി വരും. അന്യരുടെ വാക്കുകൾ ശ്രവിച്ച് അബദ്ധത്തിൽ ചാടും, ഇഴജന്തുക്കളിൽ നിന്ന് ഉപദ്രവം ഉണ്ടാകുവാൻ സാദ്ധ്യത .