Kerala
ആമിയുടെ സംസ്ക്കാരം അച്ഛനും അമ്മയും;വല്യച്ചനും;വല്യമ്മയും അറിഞ്ഞില്ല
വാഹനാപകടത്തില്‍ പൊലിഞ്ഞ അഞ്ചുവയസ്സുകാരി കാട്ടേഴത്ത് ആമി എല്‍സ(കിളി)യുടെ സംസ്‌കാരമാണ് ഇന്നു ബന്ധുക്കളുടെ സാന്നിധ്യത്തില്‍ നടന്നത് . മാതാപിതാക്കള്‍ ഇതേ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലാണ്.
കഴിഞ്ഞ 24നു രാവിലെ 7.30നു ആമി പഠിച്ചിരുന്ന മാർ ഇവാനിയോസ് ബഥനി പബ്ലിക് സ്‌കൂളിനു മുൻപിലുണ്ടായ അപകടത്തിലാണ് ആമി മരിച്ചത്. മലയാറ്റൂർ തീർത്ഥാടനം കഴിഞ്ഞു മടങ്ങിയ അഞ്ചംഗകുടുംബം സഞ്ചരിച്ചിരുന്ന വാൻ കമ്ബത്തു നിന്നു നെടുങ്കണ്ടത്തേക്കു വരികയായിരുന്ന കെഎസ്‌ആർടിസി ബസുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. അപകടത്തില്‍ ആമിയുടെ പിതാവ് എബി (33), മാതാവ് അമലു (31), ആമിയുടെ ഇളയ സഹോദരൻ എയ്ഡൻ (2), എബിയുടെ പിതാവ് ജോസഫ് വർക്കി (63), മാതാവ് മോളി (58) എന്നിവർക്കു പരുക്കേറ്റിരുന്നു.ആമിുടെ മൃതദേഹം ഇന്ന് ആമി പഠിച്ചിരുന്ന മാർ ഇവാനിയോസ് ബഥനി പബ്ലിക് സ്‌കൂളില്‍ രാവിലെ ഒൻപതോടെ മൃതദേഹം എത്തിച്ചു .
സ്‌കൂളിലെ പൊതുദർശനത്തിനു ശേഷം ഉച്ചകഴിഞ്ഞ് 3നു വീട്ടില്‍ സംസ്‌കാരശുശ്രൂഷ നടന്നു . തുടർന്നു കമ്ബംമെട്ട് സെന്റ് ജോസഫ്‌സ് പള്ളിയില്‍ സംസ്‌കരിച്ചു . പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന അമ്മ അമലുവിനെ ആമിയുടെ സംസ്‌കാരശുശ്രൂഷയില്‍ പങ്കെടുപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു ബന്ധുക്കള്‍. എന്നാല്‍ ആമിയുടെ വിയോഗ വാർത്ത ഇനിയും മാതാപിതാക്കള്‍ അറിഞ്ഞിട്ടില്ല.
ഗുരുതരമായി പരുക്കേറ്റ ആമിയുട പിതാവ് എബി, എബിയുടെ പിതാവ് ജോസഫ് വർക്കി, മാതാവ് മോളി എന്നിവർ പാലായിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ആമിയുടെ വിയോഗവാർത്ത പിതാവ് എബിയും എബിയുടെ മാതാപിതാക്കളായ ജോസഫ് വർക്കിയും മോളിയും ഇനിയും അറിഞ്ഞിട്ടില്ല.