Kerala

സിപിഐ(എം) നേതാവിന്റെ മകൻ മരിച്ച നിലയിൽ

Posted on

പന്തളം:സി.പി.എം മുൻ പന്തളം ഏരിയ സെക്രട്ടറി അഡ്വ. പ്രമോദ് കുമാറിൻ്റെ മകനും പന്തളം സർവീസ് സഹകരണ ബാങ്കിൽ മുൻ ജീവനക്കാരനുമായിരുന്ന അർജുൻ പ്രമോദ് ( 30 )പന്തളത്ത് അച്ചൻകോവിൽ മരിച്ചു നിലയിൽ കണ്ടെത്തി.അച്ഛൻകോവിൽ പന്തളം മഹാദേവക്ഷേത്രത്തിന് സമീപം മുളമ്പുഴ ,വയറപ്പുഴ കടവിൽ ആണ് മരിച്ച നിലയിൽ നാട്ടുകാർ കണ്ടെത്തിയത്.

അർജുൻ പ്രമോദിനെ രാവിലെ മുതൽ കാണുവാൻ ഇല്ല എന്ന് കാണിച്ച് ബന്ധുക്കൾ പന്തളം പോലീസിൽ പരാതി നൽകിയിരുന്നു.
പിന്നീട് നാട്ടുകാർ നടത്തിയ തിരച്ചിലി ലാണ് അച്ചൻകോവിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.ആറു മാസങ്ങൾക്ക് മുമ്പ് പന്തളം സർവീസ് സഹകരണ ബാങ്കിൽ പണയംവെച്ച 70 പവൻ സ്വർണം സി.പി.എം പ്രവർത്തകൻ കൂടിയായ ഇയാൾ കടത്തിയതായി ഉള്ള പരാതിയെ തുടർന്ന് ആറുമാസം മുമ്പ് ബാങ്കിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു.

പിന്നീട് ബാങ്ക് നടത്തിയ പരിശോധനയിൽ ജീവനക്കാരനായ അർജുൻ പ്രമോദ് പണയ സ്വർണം മറ്റൊരു ബാങ്കിലേക്ക് കടത്തിയതായി കണ്ടെത്തിയിരുന്നു.
സ്വർണം കാണാതായതിനെ തുടർന്ന് ബാങ്കിലെ സി.സി.ടി.വി പരിശോധിച്ചപ്പോഴാണ് ജീവനക്കാരനായ അർജുൻ സ്വർണം എടുത്തുകൊണ്ടുപോകുന്നത് തെളിഞ്ഞത്.പാർട്ടി നോമിനിയായാണ് അർജുന് ബാങ്കിൽ ജോലി ലഭിച്ചത്.ബാങ്കിൽ സ്വർണം തിരുമറി സംബന്ധിച്ച് ബി. ജെ. പി. യുടെ യും, പ്രതിപക്ഷ കക്ഷി കളുടെയും സമരം പ്രതിപക്ഷ സമരവും പന്തളത്ത് ഏറെ ശ്രദ്ധേയമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version