കോട്ടയം: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടന്റെ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് ആവേശം പകര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഏപ്രില്‍ അഞ്ചിന് ജില്ലയിലെത്തും. കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തിലെ തലയോലപറമ്പ്, പാലാ, കോട്ടയം എന്നിവിടങ്ങളിലാണ് മുഖ്യമന്ത്രി പ്രസംഗിക്കുക. അഞ്ചിന് രാവിലെ 10ന് തലയോലപറമ്പിലും മൂന്നിന് പാലായിലും അഞ്ചിന് കോട്ടയത്തും മുഖ്യമന്ത്രി പങ്കെടുക്കുന്ന സമ്മേളനങ്ങള്‍ നടക്കും.
സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വം, സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം മുല്ലക്കര രത്നാകരന്, കേരളാ കോണ്‍ഗ്രസ്-എം ചെയര്മാന് ജോസ് കെ. മാണി എംപി, എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പി.സി ചാക്കോ എന്നിവരും മുഖ്യമന്ത്രിക്കൊപ്പം വിവിധ യോഗങ്ങളില്‍ പങ്കെടുക്കും.
അതേസമയം മുഖ്യമന്ത്രിയുടെ യോഗങ്ങൾ തങ്ങൾക്കു ഗുണകരമാകുമെന്നാണ് യു ഡി എഫ് കേന്ദ്രങ്ങൾ പറയുന്നത്.തലയോലപ്പറമ്പിൽ എത്തുന്നതോടെ വൈക്കത്തും തങ്ങൾ ലീഡ് ചെയ്യുമെന്ന് യു ഡി എഫ് കേന്ദ്രങ്ങൾ വിലയിരുത്തുന്നു.പാലായിലും ;കോട്ടയത്തും മുഖ്യമന്ത്രി എത്തുന്നതോടെ പാലായിൽ മാണി സി കാപ്പന്റെ ഭൂരിപക്ഷമായ 15000 വും കടക്കുമെന്നും ;കോട്ടയത്ത് പതിനായിരവും കടന്നു ഇരുപതിൽ വരെയെത്താമെന്നുമാണ് യു ഡി എഫ് കണക്കു കൂട്ടുന്നത്.വൈക്കത്താണ് ആകെയൊരു ടൈറ്റ് മത്സരം ഉണ്ടായിരുന്നത് അത് പിണറായിയുടെ വരവോടെ ആ ആശങ്ക ആസ്ഥാനത്താണെന്നും .പിറവം;ഏറ്റുമാനൂർ ;കടുത്തുരുത്തി;പുതുപ്പള്ളി എന്നീ അസംബ്ലി മണ്ഡലങ്ങളിൽ മുഖ്യൻ പ്രസംഗിച്ചാൽ കോട്ടയം ലോക്സഭാ മണ്ഡലത്തിലെ ചരിത്ര ഭൂരിപക്ഷം ലഭിക്കുമെന്നുമാണ് യു ഡി എഫ് കേന്ദ്രങ്ങളുടെ വിലയിരുത്തൽ .പിണറായി വിജയൻ കോട്ടയം പാർലമെന്റ് മണ്ഡലത്തിലെ എല്ലായിടത്തും പ്രസംഗിക്കണമേ എന്ന് പ്രാർത്ഥിക്കുന്ന യു ഡി എഫ് നേതാക്കളെയും കാണാൻ സാധിച്ചു .