Kerala
കോവിഡിനെ തുടർന്ന് പണിപോയി :മുൻ ഐടി ജീവനക്കാരിയായിരുന്ന പെണ്‍കുട്ടി മോഷ്ട്ടിച്ചത് 10 ലക്ഷം രൂപ വിലമതിക്കുന്ന 24 ലാപ്ടോപ്പുകള്
ബാംഗ്ലൂർ :മുൻ ഐടി ജീവനക്കാരിയായിരുന്ന പെണ്‍കുട്ടി മോഷ്ട്ടിച്ചത് 10 ലക്ഷം രൂപ വിലമതിക്കുന്ന 24 ലാപ്ടോപ്പുകള്.ജാസി അഗർവാള്‍ എന്ന 26കാരിയെയാണ് ബെംഗളൂരുവിലെ താമസസ്ഥലത്ത് നിന്നും പൊലീസ് അറസ്റ്റ് ചെയ്തത്. ജോലിക്കായി നോയിഡയില്‍ നിന്ന് ബെംഗളൂരുവിലേക്ക് വന്നതായിരുന്നു യുവതി. എന്നാല്‍ കോവിഡ് കാലത്ത് ജോലി നഷ്ടപ്പെടുകയായിരുന്നുവെന്നും പിന്നീട് മോഷണം പതിവാക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.
താമസ സ്ഥലങ്ങളില്‍ നിന്ന് ലാപ്ടോപ്പുകളും ഉപകരണങ്ങളും മോഷ്ടിക്കലായിരുന്നു യുവതിയുടെ സ്ഥിരം മോഷണം. തുടർന്ന് ഇത് കരിഞ്ചന്തയില്‍ വില്‍ക്കാനായി സ്വന്തം നാട്ടിലേക്ക് മടങ്ങുകയും ചെയ്യും. ആളൊഴിഞ്ഞ മുറികളില്‍ കയറി ചാർജ് ചെയ്യാൻ വച്ചിരുന്ന ലാപ്ടോപ്പുകളാണ് മോഷ്ടിച്ചിരുന്നത്. സംഭവത്തെ തുടർന്ന് പിജി റസിഡന്റ്സുകള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
ഒട്ടേറെ ലാപ്ടോപ്പുകളാണ് യുവതി മോഷ്ടിച്ചതെന്ന് പരാതിയില്‍ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ കഴിഞ്ഞ ദിവസം യുവതിയെ അറസ്റ്റ് ചെയ്തു. യുവതിയുടെ പക്കല്‍ നിന്ന് 16 ലക്ഷത്തോളം വില വരുന്ന 26 ലാപ്ടോപ്പുകള് പൊലീസ് പിടിച്ചെടുത്തു. വിവിധ സ്ഥലങ്ങളില്‍ നിന്നായാണ് ഇവർ മോഷണം നടത്തിയിട്ടുള്ളത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണഅ അന്വേഷണം നടത്തിയതെന്ന് പൊലീസ് അറിയിച്ചു.