എരുമേലി : സ്കൂട്ടർ മോഷണക്കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പീരുമേട് പെരുവന്താനം, കങ്കാണിപാലം ഭാഗത്ത് പോയില്ലത്ത് വീട്ടിൽ രാജേഷ് എന്ന് വിളിക്കുന്ന രാജീവ് പി.റ്റി (48 ) എന്നയാളെയാണ് എരുമേലി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ജനുവരി പതിനാലാം തീയതി രാത്രിയോടുകൂടി എരുമേലി പേട്ട കവല ഭാഗത്തുള്ള മൊബൈൽ ഷോപ്പിന് സമീപത്തുനിന്ന് മണിമല സ്വദേശിയായ യുവാവിന്റെ 75,000 രൂപ വിലയുള്ള ഹോണ്ട Activa സ്കൂട്ടർ മോഷ്ടിച്ചുകൊണ്ട് കടന്നു കളയുകയായിരുന്നു.
പരാതിയെ തുടർന്ന് എരുമേലി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ ശാസ്ത്രീയമായ പരിശോധനയിൽ മോഷ്ടാവിനെ തിരിച്ചറിയുകയും തുടർന്ന് കഴിഞ്ഞ ദിവസം പോലീസ് നടത്തിയ വാഹന പരിശോധനയിൽ ഇയാളെ വാഹനവുമായി പിടികൂടുകയുമായിരുന്നു. എരുമേലി സ്റ്റേഷൻ എസ്.ഐ അനൂപ്.ജി യുടെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.