Politics
അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ഉഴവൂരിൽ 12 മണിക്കൂർ നിരാഹാര സമരം ആരംഭിച്ചു
കോട്ടയം :ഉഴവൂർ :രാജ്യത്തെ ജനകീയനായ മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ അന്യായമായ അറസ്റ്റിൽ പ്രതിഷേധിച്ചു ആം ആദ്മി പാർട്ടി നേതാവ് ജോണിസ് പി സ്റ്റീഫൻ നടത്തുന്ന 12 മണിക്കൂർ നിരാഹാരസമരം ആം ആദ്മി പാർട്ടി സംസ്ഥാന സെക്രട്ടറി റെനി സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു.
വിനോദ് കെ ജോസ്, ബിനു പീറ്റർ, ഷിജു തോമസ്, സുജിത വിനോദ്, ജിജിമോൻ സ്റ്റീഫൻ, ജെയ്സൺ കുര്യാക്കോസ്, ലുക്ക് ജോണി, എബ്രഹാം പാണ്ടിപ്പള്ളി, വി ടി ജോൺ വെട്ടത്തുകണ്ടത്തിൽ,സ്റ്റീഫൻ കുഴിപ്ലാക്കിൽ, ബോബി ജോർജ് എന്നിവർ നേതൃത്വം നൽകി.
രാജ്യത്തെ 50 ശതമാനത്തിൽ അധികം വരുന്ന യുവജനത മുൻപ് എങ്ങും ഇല്ലാത്ത വിധം തൊഴിൽ ഇല്ലായ്മ നേരിട്ട് രാജ്യം വിടുമ്പോൾ ജീവിതസാധാരണമായ പ്രശ്നങ്ങളിൽ നിന്നും, അഴിമതി കുഭകോണ വാർത്തകളിൽ നിന്നും ജനശ്രദ്ധ തിരിച്ചുവിടുവാനാണ് തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ രാജ്യത്തെ ജനകീയനായ മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഈ ഭരണകൂട ഭീകരതെക്കെതിരെ ജനാതിപത്യവിശ്വാസികൾ രംഗത്ത് വരണം എന്ന് ജോണിസ് പി സ്റ്റീഫൻ ആഹ്വാനം ചെയ്തു.