Politics

സിപിഎം. ന്റെ ബിജെപി ബാന്ധവം പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ മറ നീക്കി പുറത്തു വന്നു : യു ഡി എഫ് പൂഞ്ഞാർ

 

പൂഞ്ഞാർ :പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌, വൈസ് പ്രസിഡന്റ്‌ എന്നിവർ അധികാരത്തിൽ തുടരുന്നത്, ബിജെപി മെമ്പർമാരുടെ പിന്തുണയോടാണെന്ന് യു  ഡി എഫ്  പൂഞ്ഞാർ തെക്കേക്കര മണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി, പഞ്ചായത്ത്‌ പ്രസിഡന്റ്‌, വൈസ് പ്രസിഡന്റ്‌ എന്നിവർ എൽ ഡി എഫ്  സ്ഥാനാർഥിയോട് ഒപ്പം പ്രവർത്തിക്കുന്നത്, എൽ ഡി എഫും  ബിജെപി യും ആയുള്ള രഹസ്യ ധാരണയുടെ പ്രതിഫലനമാണ് , മറ നീക്കി പുറത്തു വന്നിരിക്കുന്നത് എന്ന് യുഡിഫ് പൂഞ്ഞാർ തെക്കേക്കര മണ്ഡലം കമ്മറ്റി ആരോപിച്ചു.

യുഡിഫ് മണ്ഡലം കമ്മറ്റി യോഗത്തിൽ ചെയർമാൻ ജോർജ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.ഡിസിസി ജനറൽ സെക്രട്ടറിഅഡ്വ : ജോമോൻ ഐക്കര, മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌റോജി തോമസ്, ടോമി മാടപ്പള്ളി,M C വർക്കി,പൂഞ്ഞാർ മാത്യൂസ്,ജോഷി പള്ളിപറമ്പിൽ,ജോബിൻ കല്ലം മക്കൽ,സജി കൊട്ടാരം,
K K കുഞ്ഞുമോൻ,P G ജനാർദ്ദനൻ,ലോറൻസ് വെട്ടുകല്ലേൽ,അഡ്വ, ബോണി മാടപ്പള്ളി,ജസ്റ്റിൻ കൊല്ലംപറമ്പിൽ, ജോയി കല്ലാറ്റ്,മാത്യു തുരുത്തേൽഎന്നിവർ പ്രെസംഗിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top