Kerala

പാലാ സെന്റ് മേരീസ് പള്ളിയിലെ കുരിശിന്റെ വഴി ഭക്തി സാന്ദ്രം:നന്മകളെ തിരസ്ക്കരിക്കുമ്പോൾ നാമും യൂദാസ് മാരായി മാറുകയാണെന്ന് ഫാദർ സെബാസ്ററ്യൻ തോണിക്കുഴി

പാലാ :പാലാ ളാലം സെന്റ് മേരീസ് പള്ളിയിൽ 66 -മത് കുരിശിന്റെ വഴി ഭക്തി സാന്ദ്രമായി .ഉച്ചകഴിഞ്ഞു 3 നു ആരംഭിച്ച കുരിശിന്റെ വഴിയിൽ ആയിരങ്ങളാണ് പങ്കെടുത്തത് .കുരിശിന്റെ വഴിക്കു മുമ്പായി മാർ ജോസഫ് കല്ലറങ്ങാട്ട് നേതൃത്വം നൽകിയ പാന വായനയും ഉണ്ടായിരുന്നു.

നന്മകളെ തിരസ്ക്കരിക്കുമ്പോൾ.നന്മയൂരുന്ന ഉപദേശങ്ങളെ തിരസ്ക്കരിക്കുമ്പോൾ.നന്മയൂരും ഭാഷണങ്ങളെ തിരസ്ക്കരിക്കുമ്പോൾ നമ്മൾ യൂദാസ് മാരായി മാറുകയാണെന്ന് റവ: ഫാദർ സെബാസ്ററ്യൻ തോണിക്കുഴി വചന സന്ദേശത്തിൽ ഉദ്‌ബോധിപ്പിച്ചു.

ആയിരങ്ങൾ പങ്കെടുത്ത സ്ലീവാപാത പള്ളിയിലെത്തി പ്രാർത്ഥനകൾക്ക് ശേഷം നേര്ച്ച കഞ്ഞി വിതരണത്തോടെ സമാപിച്ചു .ഇടവക വികാരി ഫാദർ ജോസഫ് തടത്തിൽ;ഫാദർ ജോസഫ് ആലഞ്ചേരി.ഫാദർ ജോബി വട്ടക്കുന്നേൽ ;സ്‌ക്കറിയാ മേനാമ്പറമ്പിൽ;ഫാദർ ആന്റണി നങ്ങാപറമ്പിൽ ;രാജീവ് കൊച്ചു പറമ്പിൽ ;ലിജോ ആനിത്തോട്ടം ;രാജേഷ് പാറയിൽ;ജോഷി വട്ടക്കുന്നേൽ  എന്നിവർ നേതൃത്വം നൽകി .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top