Kerala
അപരന്മാർ ആവിയായി:കോട്ടയത്തെ ഫ്രാൻസിസ് ജോർജിന്റെ അപരന്മാരുടെ പത്രിക വാരണാധികാരി തള്ളി
കോട്ടയം :കോട്ടയത്തെ യു ഡി എഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജിന്റെ അപരന്മാരുടെ നമ നിർദ്ദേശ പത്രിക വരണാധികാരി തള്ളി.കോട്ടയത്തുള്ള ഫ്രാൻസിസ് ജോർജ് ;ഒല്ലൂർ സ്വദേശി ഫ്രാൻസിസ് ഇ ജോർജ് എന്നിവരുടെ പത്രികയാണ് വരണാധികാരി തള്ളിയത്.
ഇവരുടെ പത്രികയിൽ ഒപ്പിട്ടിരിക്കുന്നവരുടെ കാര്യത്തിൽ വ്യക്തതയില്ലെന്ന കാരണത്താലാണ് പത്രിക തള്ളിയത്.ഇവർ രണ്ടുപേരും രാഷ്ട്രീയത്തിൽ സജീവമായുള്ളവരാണെന്നും ആരോപണമുണ്ട് .അതേസമയം പാലക്കാട് എ വിജയരാഘവനെതിരെ കൊടുത്തിട്ടുള്ള അപരന്റേയും പത്രിക തള്ളിയിട്ടുണ്ട് .വടകരയിൽ കെ കെ ശൈലജക്കെതിരെയുള്ള അപരയുടെ പത്രിക വരണാധികാരി സ്വീകരിച്ചിട്ടുണ്ട് .വോട്ടർ പട്ടികയിലെ ഇവരുടെ പേരിൽ ഇനീഷ്യൽ ഇല്ലെന്ന വാദമാണ് വരണാധികാരി തള്ളിക്കളഞ്ഞു പത്രിക സ്വീകരിച്ചത്.