എലിക്കുളം–യു. ഡി.എഫിൻ്റെ വോട്ട് വാങ്ങി വിജയിച്ച ശേഷം സ്വാർത്ഥലാഭത്തിനായി മറുകണ്ടം ചാടിയവരെ ജനം നന്നായി മനസ്സിലാക്കിയിട്ടുണ്ടെന്നും അതിനുള്ള ശിക്ഷ സ്വന്തം നാട്ടിൽ നിന്നും ഏറ്റുവാങ്ങിയവർ മറ്റുള്ളവരെ ഉപദേശിക്കുന്നത് പൊതു സമൂഹം പുച്ഛിച്ചു തള്ളുമെന്നും മോൻസ് ജോസഫ് എം.എൽ.എ. ‘
യു.ഡി.എഫ് മണ്ഡലം സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം ‘ ‘യു.ഡി.എഫിൻ്റെ എല്ലാ ആനുകൂല്യങ്ങളും സ്വീകരിച്ച് വളർന്നവർ വന്ന വഴി മറക്കുകയാണ്. ലോകസഭ എം.പി ആയിരിക്കെ രാജ്യസഭയിലേക്കും തുടർന്ന് മന്ത്രിയാകാൻ എൽ.ഡി.എഫിൽ ചേർന്ന് നിയമസഭയിലേക്കും മത്സരിച്ച് രാഷ്ട്രീയ വികൃതി കാണിച്ച പാർട്ടിയുടെ നേതാവിൻ്റെ ഇനിയുള്ള ലക്ഷ്യം ബി.ജെ.പിയിൽ ചേരുകയാണ് എന്ന് ഇടതുപക്ഷ നേതാക്കൾ സംശയിക്കുന്നു. കാലുവാരൽരാഷ്ട്രീയത്തിന് പുതിയ അദ്ധ്യായം രചിച്ചവരെ ജനം വെറുത്തു കഴിഞ്ഞെന്ന് മോൻസ് പറഞ്ഞു.
ചെയർമാൻ ജയിംസ് ചാക്കോ ജീരകത്ത് അദ്ധ്യക്ഷതവഹിച്ചു. യു.ഡി.എഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജ്, ജോസ്മോൻ മുണ്ടക്കൽ, തോമസ് കുന്നപ്പള്ളി, പ്രസാദ് ഉരുളികുന്നം, അബ്ദുൾ കരീം, കെ.എം ചാക്കോ, യമുന പ്രസാദ്, സിനിമോൾ കാക്കശ്ശേരി, തോമാച്ചൻ പാലക്കുടി, ജോഷി കുഴിക്കാട്ടുതാഴെ, ബൈജു ഇടപ്പാടിക്കരോട്ട്, എന്നിവർ പ്രസംഗിച്ചു.