Politics
ഈ തെരഞ്ഞെടുപ്പ് അതിനിർണായകമെന്നും രാജ്യത്ത് ജനാധിപത്യം നിലനിൽക്കാൻ ഇന്ത്യ മുന്നണി അധികാരത്തിൽ എത്തണമെന്നും ചാണ്ടി ഉമ്മൻ
ഇരവിപേരൂർ : ഈ തെരഞ്ഞെടുപ്പ് അതിനിർണായകമെന്നും രാജ്യത്ത് ജനാധിപത്യം നിലനിൽക്കാൻ ഇന്ത്യ മുന്നണി അധികാരത്തിൽ എത്തണമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.ഈ സംസ്ഥാനത്തെ വലിയ കടക്കെണിയിലാക്കിയ എൽ ഡി എഫ് സർക്കിനെതിരെ ജനങ്ങൾ വോട്ട് ചെയ്യുമെന്നും പ്രതിപക്ഷത്തെ അടിച്ചമർത്തി ജനാധിപത്യം അട്ടിമറിക്കാൻ ശ്രമിക്കുന്ന ബിജെപിസർക്കാരിനെ അധികാരത്തിൽ നിന്ന് മാറ്റി നിർത്തുന്നതിനു ആന്റോ ആന്റണിയെ വിജയിപ്പിക്കണമെന്നും യുഡിഫ് ഇരവിപേരൂർ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉത്ഘാടനം ചെയ്തുകൊണ്ട് ചാണ്ടി ഉമ്മൻ എം എൽ എ പറഞ്ഞു.
കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സോജു എബ്രഹാം ചാക്കോ അധ്യക്ഷത വഹിച്ചു.കേരള കോൺഗ്രസ്സ് സംസ്ഥാന വൈസ് ചെയർമാൻ ജോസഫ് എം പുതുശേരി മുഖ്യപ്രസംഗം നടത്തി.കെപിസിസി നിർവാഹക സമിതി അംഗം ജോർജ് മാമൻ കൊണ്ടൂർ,കെപിസിസി സെക്രട്ടറി അനീഷ് വരിക്കണ്ണാമല്ല,
ഡി സി സി എക്സിക്യൂട്ടീവ് അംഗം രാധാചന്ദ്രൻ,ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ശിവപ്രസാദ്, കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ ആർ പ്രസാദ്,
കേരള കോൺഗ്രസ് സംസ്ഥാന സമിതി അംഗം റോയ് ചാണ്ടപിള്ള,മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സുനിൽകുമാർ, യൂത്ത് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് അനീഷ് വി ചെറിയാൻ കുറ്റിയിൽ എന്നിവർ പ്രസംഗിച്ചു.