Kerala

കോട്ടയം ലോക്‌സഭാ മണ്ഡലം: ആദ്യദിനത്തിൽ ഒരു നാമനിർദേശ പത്രിക;സ്വതന്ത്രസ്ഥാനാർഥിയായിജോമോൻ ജോസഫ് സ്രാമ്പിക്കൽ

Posted on

 

കോട്ടയം: നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള ആദ്യദിനമായ വ്യാഴാഴ്ച കോട്ടയം ലോക്‌സഭാ മണ്ഡലത്തിൽ ഒരാൾ നാമനിർദ്ദേശപത്രിക സമർപ്പിച്ചു. സ്വതന്ത്രസ്ഥാനാർഥിയായിജോമോൻ ജോസഫ് സ്രാമ്പിക്കൽ എ.പി.ജെ. ജുമൻ വി.എസ്. ആണ് വരണാധികാരിയായ ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി മുമ്പാകെ നാമനിർദേശ പത്രിക സമർപ്പിച്ചത്.

ഏപ്രിൽ നാലാണ് നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാനതീയതി. കോട്ടയം ലോക്സഭാ മണ്ഡലത്തിൽ വരണാധികാരിയായ ജില്ലാ കളക്ടറുടെ ഓഫീസിലോ (ജില്ലാ കളക്ടറുടെ ചേംബർ), ഉപവരണാധികാരിയായ ആർ.ആർ. ഡെപ്യൂട്ടി കളക്ടറുടെ കളക്ട്രേറ്റിൽ തന്നെയുള്ള ഓഫീസിലോ പത്രിക സമർപ്പിക്കാം. നെഗോഷ്യബിൾ ഇൻസ്ട്രമെന്റ് ആക്ട് പ്രകാരം അവധിദിവസങ്ങളായ മാർച്ച് 29, 31, ഏപ്രിൽ ഒന്ന് തീയതികളിൽ പത്രിക സ്വീകരിക്കുന്നതല്ലെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.

രാവിലെ 11 മണി മുതൽ ഉച്ചകഴിഞ്ഞു മൂന്നു വരെ പത്രിക സമർപ്പിക്കാം. തെരഞ്ഞെടുപ്പുകമ്മിഷന്റെ സുവിധ മൊബൈൽ ആപ്പ് വഴി ഓൺലൈനായും നാമനിർദേശപത്രിക സമർപ്പിക്കാം. ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നവർ അപേക്ഷയുടെ ഹാർഡ് കോപ്പി വരണാധികാരി മുമ്പാകെ സമർപ്പിക്കണം. അപേക്ഷ നേരിട്ടു സമർപ്പിക്കാനുള്ള സമയവും ഓൺലൈനായി അനുവദിച്ചുതരും.
ഏപ്രിൽ അഞ്ചിന് പത്രികകളുടെ സൂക്ഷ്മപരിശോധന നടക്കും. ഏപ്രിൽ എട്ടാണ് നാമനിർദേശ പത്രിക പിൻവലിക്കുന്നതിനുള്ള അവസാനദിവസം. ഏപ്രിൽ 26നാണ് വോട്ടെടുപ്പ്. വോട്ടെണ്ണൽ ജൂൺ നാലിനും.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version